Home കർണാടക ബെംഗളൂരുവില്‍ സ്വര്‍ണവില മുകളിലേക്ക് തന്നെ; തുടര്‍ച്ചയായ രണ്ടാം ദിനവും വില കൂടി

ബെംഗളൂരുവില്‍ സ്വര്‍ണവില മുകളിലേക്ക് തന്നെ; തുടര്‍ച്ചയായ രണ്ടാം ദിനവും വില കൂടി

by ടാർസ്യുസ്

ആഭ്യന്തര സ്വര്‍ണവിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വില ഉയര്‍ന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇന്ന് സ്വര്‍ണ വില കൂടി.നേരത്തെ ശനിയാഴ്ചയും വില ഉയര്‍ന്നിരുന്നു. ഇന്നലെ അവധിയായതിനാല്‍ ശനിയാഴ്ചത്തെ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. അഞ്ച് ദിവസം താഴേക്ക് വീണ സ്വര്‍ണത്തിന് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബെംഗളൂരു വിപണിയില്‍ വില ഉയരുന്നത്.അന്താരാഷ്ട്ര തലത്തില്‍ പ്രകടമായ വിപണിയിലെ ശക്തമായ മുന്നേറ്റങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചിരിക്കുന്നത്. അതേസമയം നഗരത്തിലെ വെള്ളി നിരക്ക് വലിയ മാറ്റങ്ങളില്ലാതെ മുന്‍ ദിവസത്തെ നിലയില്‍ തന്നെ തുടരുകയാണ്.

തിങ്കളാഴ്ച ബെംഗളൂരു നഗരത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 40 രൂപയോളമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,430 രൂപയിലെത്തി.ഇതോടെ മലയാളി നിക്ഷേപകരും സാധാരണക്കാരായ ഉപഭോക്താക്കളും ഒരുപോലെ ശ്രദ്ധിക്കുന്ന ഒരു പവന്റെ ഇന്നത്തെ വിപണി വില 1,07,440 രൂപ എന്ന നിലയിലെത്തി. ജിഎസ്ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്നത്തെ വിലയ്ക്ക് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 1.15 ലക്ഷം രൂപയില്‍ കൂടുതല്‍ കൊടുക്കേണ്ടി വരും.ആഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് കനത്ത സാമ്പത്തിക ഭാരം ഉണ്ടാക്കിയേക്കാം. ശുദ്ധമായ നിക്ഷേപ ആവശ്യങ്ങള്‍ക്കായി വിപണിയില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇനന്ന് വര്‍ധനവുണ്ട്. 24 കാരറ്റ് ഗ്രാമിന് 43 രൂപയാണ് ഇന്ന് വിപണിയില്‍ വര്‍ധിച്ചിരിക്കുന്നത്. ഈ ഇനത്തിന് ഗ്രാമിന് 14,651 രൂപ എന്ന നിലയിലാണ് വിപണി പുരോഗമിക്കുന്നത്.

അതേസമയം സാധാരണക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതും ഭാരം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതുമായ 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്കിലും വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 32 രൂപ ഉയര്‍ന്നതോടെ ഇതിന്റെ വില നിലവില്‍ 10,988 രൂപയിലെത്തി നില്‍ക്കുന്നു. സ്വര്‍ണവില വിപണിയില്‍ ഉയരുമ്പോഴും ബെംഗളൂരുവിലെ വെള്ളി വില പുതിയ ട്രെന്‍ഡുകളോട് പ്രതികരിച്ചിട്ടില്ല.തിങ്കളാഴ്ച നഗരത്തിലെ വെള്ളി നിരക്കുകളില്‍ യാതൊരു മാറ്റവും പ്രകടമായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയിലാണ് ഇപ്പോഴും വ്യാപാരം തുടരുന്നത്. അതനുസരിച്ച്‌ ഒരു കിലോഗ്രാം വെള്ളി വാങ്ങണമെങ്കില്‍ 2,50,000 രൂപ എന്ന പഴയ നിരക്ക് തന്നെ ഇന്നത്തെ വിപണിയിലും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. സമീപകാലത്തുണ്ടായ വലിയ വിലത്തകര്‍ച്ചയ്ക്ക് ശേഷം വെള്ളി നിരക്കുകള്‍ ഇപ്പോള്‍ സ്ഥിരതയിലേക്ക് മടങ്ങിയെത്തിയതായാണ് വിപണി വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group