Home Featured നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാർത്ഥനയിൽ സിനിമാലോകം

നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാർത്ഥനയിൽ സിനിമാലോകം

by ടാർസ്യുസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ചിമ്പു. ചിലമ്പരശൻ എന്നാണ് ഇദ്ദേഹത്തിൻറെ ശരിയായ പേര്. അടുത്തിടെ ഇദ്ദേഹം അഭിനയിച്ച ഒരു ചിത്രം കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാനാട് എന്ന ചിത്രമായിരുന്നു ഇത്. വെങ്കട്ട് പ്രഭു ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കല്യാണി പ്രിയദർശൻ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.

ഇപ്പോൾ ആരാധകരെ സങ്കടത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടു കൂടി ആയിരുന്നു സംഭവം നടക്കുന്നത്. ഇൻഫെക്ഷൻ ആയതാണ് കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ കോവിഡ് അസുഖം അല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

താരത്തിന് വൈറൽ ഇൻഫെക്ഷൻ ആവാനാണ് സാധ്യത കൂടുതൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൊണ്ടയിൽ ആണ് ഈ അസുഖം പിടിപെട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ അധികം സീരിയസ് അല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ധാരാളം ആരാധകർ ആണ് താരത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ആരാധകർ മാത്രമല്ല സാധാരണ സിനിമാ പ്രേക്ഷകരും ഇപ്പോൾ താരത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. എത്രയും പെട്ടെന്ന് തന്നെ താരം ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.

വലിയ ഒരു തിരിച്ചുവരവ് ആണ് താരം അടുത്തിടെ നടത്തിയത്. മാനാട് എന്ന സിനിമ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഇതിനു പുറമെ തെലുങ്ക് നാടുകളിലും ഈ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. കുറെ വർഷങ്ങളോളം താരത്തിന് ഹിറ്റ് സിനിമകൾ ഒന്നും തന്നെ ഇല്ലായിരുന്നു. അതുപോലെതന്നെയാണ് വെങ്കട് പ്രഭു എന്ന സംവിധായകനും. മങ്കാത്ത എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിൻറെ വലിയ ഒരു തിരിച്ച് വരവ് കൂടിയാണ് നമ്മൾ ഈ ചിത്രത്തിലൂടെ കണ്ടത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group