Home Featured കർണാടകയിലെ മുഴുവൻ പാകിസ്താൻ പൗരന്മാരെയും നാടുകടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

കർണാടകയിലെ മുഴുവൻ പാകിസ്താൻ പൗരന്മാരെയും നാടുകടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

by admin

കർണാടകയിലെ മുഴുവൻ പാകിസ്താൻ പൗരന്മാരെയും നാടുകടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു ജില്ലയിലെ 134ാമത് അംബേദ്കർ ജയന്തിയില്‍ പങ്കെടുക്കാനും താലൂക്കില്‍ വിവിധ വികസന പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും എച്ച്‌.ഡി കോട്ടെ സന്ദർശിച്ച വേളയില്‍ ഹെലിപ്പാഡില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം പാക് പൗരത്വമുള്ള മൂന്ന് കുട്ടികള്‍ മൈസൂരുവില്‍ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അവരെ നാടുകടത്തുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. ഭർത്താവ് പാകിസ്താനിയാണ്.

ഭാര്യ മൈസൂരുവില്‍നിന്നുള്ള യുവതിയും -സിദ്ധരാമയ്യ പറഞ്ഞുമൈസൂരു രാജീവ്‌നഗറിലെ റംഷാ ജഹാനും ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ മക്കളുമാണ് തുടരുന്നത്. വിസ കാലാവധി നീട്ടുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് റംഷ ജഹാൻ തനിക്കും മക്കള്‍ക്കും വേണ്ടി സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു.ദേശസുരക്ഷ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാർ നിർദേശത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് നിരീക്ഷിച്ചാണ് അവധിക്കാല ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം.ജി. ഉമ തള്ളിയത്.

മാനുഷിക പരിഗണാർഹ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സമർപ്പിച്ച ഹരജി സ്വീകരിച്ച ജസ്റ്റിസ് ഉമ ബുധനാഴ്ച കേന്ദ്ര, സംസ്ഥാന സർക്കാറുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു.സർക്കാർ വാദം കേട്ടശേഷമാണ് ഹരജി തള്ളിയത്. പാകിസ്താനിലേക്ക് അതിർത്തി അടഞ്ഞും ഇന്ത്യയില്‍ തുടരുന്നതില്‍ ഭീഷണി നേരിട്ടും കഴിയുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷതേടിയാണ് റംഷാ ജഹാൻ തനിക്കും പ്രായപൂർത്തിയാകാത്ത മക്കള്‍ക്കും വേണ്ടി ഹരജി ഫയല്‍ ചെയ്തത്. റംഷാ ജഹാൻ പത്ത് വർഷം മുമ്ബാണ് ബലൂചിസ്ഥാനിലെ സുയേറ്റയില്‍നിന്നുള്ള പാകിസ്താൻ പൗരനായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്. ദമ്ബതികളുടെ മൂന്ന് മക്കളും പാകിസ്താനില്‍ ജനിച്ച പാക് പൗരത്വം നേടിയവരാണ്.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവർ ഇന്ത്യയിലെത്തിയത്.ദശാബ്ദത്തിലേറെയായി പാകിസ്താനില്‍ താമസിച്ചിട്ടും ഇന്ത്യൻ വംശജയായതിനാല്‍ റംഷക്ക് പാക് പൗരത്വമായില്ല. കഴിഞ്ഞ ജനുവരി നാലിന് അവരും കുട്ടികളും സാധുവായ വിസകളോടെ ഇന്ത്യയില്‍ പ്രവേശിച്ചതാണ്. പിന്നീട് ഫെബ്രുവരി 17 മുതല്‍ ജൂണ്‍ 18 വരെ വിസ നീട്ടി. എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തെതുടർന്ന് എല്ലാ പാകിസ്താൻ പൗരന്മാരും കഴിഞ്ഞ മാസം 30 നകം ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. യാത്രക്ക് മുമ്ബ് റംഷ ഉദയഗിരി പൊലീസ് സ്റ്റേഷനില്‍നിന്ന് എക്സിറ്റ് പെർമിറ്റ് നേടിയിരുന്നു.

ഏപ്രില്‍ 28ന് റംഷയും കുട്ടികളും അട്ടാരി അതിർത്തിയില്‍ എത്തിയിരുന്നു. പാകിസ്താൻ പൗരന്മാരായ മൂന്ന് കുട്ടികളെയും കൊണ്ടുപോകാൻ സമ്മതിച്ചെങ്കിലും ഇന്ത്യൻ പൗരയായതിനാല്‍ റംഷക്ക് പ്രവേശം നിഷേധിച്ചതിനാല്‍ അവർക്ക് കടക്കാൻ കഴിഞ്ഞില്ല. ഭർത്താവ് അവരെ സ്വീകരിക്കാൻ എത്തിയിരുന്നില്ല. ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് റംഷ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.പാകിസ്താനിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയില്‍ ഇന്ത്യൻ ഇമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ റംഷ മൈസൂരുവിലെ കുടുംബ വീട്ടിലേക്ക് മടങ്ങി. ഭർത്താവിനരികിലെത്താൻ ബംഗളൂരുവിലെ ഫോറിനേഴ്‌സ് റീജനല്‍ രജിസ്ട്രേഷൻ ഓഫിസില്‍ പാകിസ്താൻ വിസക്ക് റംഷ അപേക്ഷിച്ചിട്ടുണ്ട്.

എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ’ 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാനായി ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന

അബദ്ധത്തില്‍ അതിർത്തി കടന്ന് പാകിസ്ഥാന്റെ പിടിയിലായി 19 ദിവസം പിന്നിട്ടിട്ടും ബി.എസ്.എഫ് ജവാന്റെ മോചനം അനിശ്ചിതമായി നീളുന്നു.ഇന്ത്യ- പാക് സംഘർഷത്തിന് വെടിനിർത്തലിലൂടെ പരിഹാരമായിട്ടും പാക് സൈനിക കസ്റ്റഡിയിലുള്ള ബി.എസ്.എഫ് ജവാൻ പൂർണം കുമാർ ഷാ(34)യുടെ മോചന കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മെയ് ഏഴിന് പാക് അധീന കശ്മിരിലും പാകിസ്ഥാനിലും ആക്രമണം നടത്തുന്നതിന് മുമ്ബ് വരെ സൈനിക തലത്തില്‍ ജവാന്റെ മോചന കാര്യത്തില്‍ ചർച്ച നടത്തിയിരുന്നു. പിന്നീട് നാലുദിവസത്തോളം നീണ്ട സംഘർഷത്തിനിടെ ഇക്കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല.

അതേസമയം, വെടിനിർത്തല്‍ ഉണ്ടായിട്ടും തന്റെ ഭർത്താവിന്റെ മോചനം വൈകുന്നതില്‍ പൂർണം കുമാർ ഷായുടെ ഭാര്യ രജനിയും കുടുംബവും ആശങ്കയിലാണ്. പൂർണ ഗർഭിണിയായ രജനി തന്റെ ഭർത്താവിന്റെ കാര്യത്തില്‍ വേഗത്തിലുള്ള നടപടിയുണ്ടാവണമെന്ന് ആവശ്യം ആവർത്തിക്കുന്നു.’ഭർത്താവിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും കഴിഞ്ഞ കുറേ ദിവസമായി ലഭ്യമല്ല. പിടിയിലായതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ ഫോട്ടോ പാക് സൈന്യം പുറത്തുവിട്ടിരുന്നു.

പിന്നീട് വിവരങ്ങള്‍ പങ്കുവയ്ക്കാൻ അവർ തയാറായില്ല. ഇനി എന്ത് വാർത്ത വരുമെന്ന് എനിക്കറിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭർത്താവിനെക്കുറിച്ച്‌ ഒരു വിവരവുമില്ല. എന്റെ സിന്ദൂരം തിരികെ തരൂ, സർക്കാരേ… ‘ രജനിക്ക് കരച്ചിലടക്കാനായില്ല.സൈനിക തലത്തിലും നയതന്ത്രതലത്തിലുമുള്ള ഇടപെടല്‍ വേഗത്തിലാക്കി ഭർത്താവിന്റെ മോചനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.ബി.എസ്.എഫിന്റെ ഫിറോസ്പൂർ 24ാം ബെറ്റാലിയൻ അംഗമായ പൂർണം കുമാർ ഷാ ഏപ്രില്‍ 24നാണ് നിയന്ത്രണ രേഖ കടന്നതിനെ തുടർന്ന് പാക് പിടിയിലായത്. അതിർത്തി മേഖലയിലെ കർഷകരെ സുരക്ഷിത മേഖലയിലേക്ക് ഒഴിപ്പിക്കുന്നതിനിടെയാണ് ജവാൻ അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group