കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ജാലിബെഞ്ചി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി.ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.കാറ്റു വീശിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ പഴക്കമുള്ള കമ്ബികളാണ് പോസ്റ്റുകളില്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്ബനിയായ ഗുല്‍ബര്‍ഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനിയുടെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
നടുറോഡില്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിപ്പിടിച്ച് നിന്ന് യുവതിയും യുവാവും, ട്രാഫിക് പൊലീസെത്തിയിട്ടും പിന്മാറിയില്ല
തിരക്കേറിയ റോഡില്‍ ട്രാഫിക് സിഗ്നല്‍ കാരണം നിർത്തിയിട്ട വാഹനങ്ങള്‍ക്ക് മുൻപില്‍ ഏറെനേരം കെട്ടിപ്പിടിച്ച് നിന്ന് യുവാവും യുവതിയും.മഹാരാഷ്‌ട്രയിലെ പിംപ്രി-ചിഞ്ചുവാഡിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.ആരാണ് ഇത് ചിത്രീകരിച്ചതെന്നോ എന്നാണ് ചിത്രീകരിച്ചതെന്നോ വിവരം ലഭ്യമല്ല.സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങളുടെ മുന്നില്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന യുവാവിന്റെയും യുവതിയുടെയും ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്.
അല്‍പനേരം കഴിഞ്ഞും പിടിവിടാതെ ഇവർ അവിടെത്തന്നെ നിന്നതോടെ യാത്രക്കാർ അമ്ബരന്നു. പിന്നാലെ മറ്റ് വാഹനയാത്രക്കാരും ട്രാഫിക് പൊലീസും വന്ന് ഇവരോട് വഴിയില്‍ നിന്നും മാറാൻ ദേഷ്യപ്പെട്ടു. എന്നാല്‍ അതൊന്നും കേള്‍ക്കാത്തതുപോലെയാണ് ഇവർ നിന്നത്.സംഭവം എന്തെങ്കിലും റീല്‍സ് ചിത്രീകരണം ആകാമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വരുന്ന കമന്റ്. അതിനൊപ്പം ഇക്കാലത്ത് മനുഷ്യർ ഒരു റീല്‍സ് ഹിറ്റാകാൻ എന്ത് മോശം പ്രവർത്തിയും ചെയ്യുമെന്നും ആളുകള്‍ വിമർശിക്കുന്നു. ചുറ്റുമുള്ളവരുടെ വിമർശനം വല്ലാതെ കൂടിയപ്പോഴാണ് ഇരുവരും മടങ്ങിപ്പോയത്. ഇത് എന്ന് നടന്ന സംഭവമെന്ന് വ്യക്തമല്ല. ചിലർ ഇത് പഴയതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.