Home പ്രധാന വാർത്തകൾ ജയിലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 20 സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്കടക്കം ‘സുഖസൗകര്യങ്ങള്‍’;

ജയിലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 20 സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്കടക്കം ‘സുഖസൗകര്യങ്ങള്‍’;

by admin

ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടകത്തില്‍ പുതിയ രാഷ്ട്രീയ വിവാദം തലപൊക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കൊടും ക്രിമിനലുകള്‍ക്കടക്കം പ്രത്യേക പരിഗണനയും സുഖസൗകര്യങ്ങളും നല്‍കുന്നതിൻ്റെ ജയിലിന് അകത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.20 സ്ത്രീകളെ പീഡിപ്പിക്കുകയും ഇതില്‍ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ അടക്കം വീഡിയോ ദൃശ്യങ്ങളാണ് ഇത്.1996 നും 2022 നും ഇടയില്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തകയും ചെയ്ത സീരിയല്‍ കില്ലറാണ് ഉമേഷ് റെഡ്ഡി. സുപ്രീം കോടതി ഇയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ജയിലിന് അകത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളില്‍ രണ്ട് ആൻഡ്രോയ്‌ഡ് ഫോണുകളും ഒരു കീപാഡ് ഫോണും സീരിയല്‍ കില്ലറായ പ്രതി ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ ഇരിക്കുന്നിൻ്റെ തൊട്ടുപിന്നിലായി ഒടു ടെലവിഷൻ സെറ്റും കാണാനാകുന്നുണ്ട്.രന്യ റാവു സ്വർണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ തരുണ്‍ രാജുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജയിലിനകത്ത് വെച്ച്‌ പാചകം ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ് ദൃശ്യം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജനീവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തരുണ്‍ റായിയെ, ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രന്യ റാവുവിന് ദുബായില്‍ സ്വർണം വിതരണം ചെയ്ത സ്വർണ്ണ കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരനെന്ന് കണ്ടാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തില്‍ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group