ബെംഗളുരു: നഗരത്തിലെ റെയിൽവേ ട്രാക്കുകൾ അപകടകരമായ രീതിയിൽ കടക്കുന്നതിനെതിരെ ബോധവൽക്കരണവുമായി റെയിൽവേ സുരക്ഷ സേന (ആർപിഎഫ്.) കഴിഞ്ഞ ദിവസം വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട സംഘമിത എക്സ്പ്രസിൽ നിന്ന് പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തുകൂടെ യാത്ക്കാർ ചാടിയിറങ്ങുന്നതിന്റെയും ട്രാക്കിലൂടെ കെഎസ്ആർ എതിർ ബെംഗളൂരു ചെന്നൈ ഡബിൾ ഡെക്കർ എക്സ്പ്രസ് പാഞ്ഞു വരുന്നതിന്റെയും ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബാഗുകളുമായി ട്രാക്ക് കടക്കാൻ ശ്രമിക്കുന്ന യാത്രക്കാർ ട്രെയിൻ വരുന്നത് കണ്ട് നിലവിളിച്ച്, 2 ട്രെയിനുകൾക്കിടയിൽ ഒതുങ്ങി നിൽക്കുന്നതും വിഡിയോയിൽ കാണാം.കഴിഞ്ഞ വർഷം ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 3 ഡിവിഷനുകളിലായി 406 പേരാണ് ട്രാക്ക് കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചത്.
ബെംഗളൂരുവിൽ മാത്രം 859 പേരാണ് മരിച്ചത്.കെആർപുരം, വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനുകളിൽ പലരും പെട്ടെന്ന് വീടുകളിലും ഓഫിസുകളിലും എത്താൻ പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തേയ്ക്ക് ചാടിയിറങ്ങുന്നത് പതിവ് കാഴ്ചയാണ്.
പാളം അനധികൃതമായി മുറിച്ചു കടക്കുന്നതിന് 1000 രൂപ പിഴയും അല്ലെങ്കിൽ 6 മാസം തടവുമാണ് ശിക്ഷ. കെങ്കേരി, യശ്വന്ത്പുര, മല്ലേശ്വരം, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലാണ് കൂടുതൽ പേർ ട്രെയിൻ ഇടിച്ച് മരിക്കുന്നത്.