ബെംഗളൂരു: ലോകപ്രശസ്തമായ നന്ദി ഹിൽസ് റോഡിലെക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു. നന്ദി ഹിൽസ് റോഡിലെ നവീകരണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചാട്ടുള്ളത്.ചിക്കബെല്ലാപുര ജില്ലാ കമ്മീഷണർ പി.എൻ. രവീന്ദ്ര ഒരു മാസത്തേക്ക് നന്ദി ഹിൽസ് റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
മാർച്ച് 24 മുതൽ ഏപ്രിൽ 25 വരെ കൃത്യം ഒരു മാസത്തേക്ക് റോഡിലൂടെയുള്ള വാഹന ഗതാഗതം നിർത്തിവയ്ക്കും.എന്നിരുന്നാലും, വിനോദസഞ്ചാരികളുടെ താൽപ്പര്യം കണക്കിലെടുത്ത്, വാരാന്ത്യങ്ങളിൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6:30 മുതൽ തിങ്കളാഴ്ചകളിൽ രാവിലെ 8 വരെ പ്രവേശനം അനുവദിക്കും എന്നും ഉത്തരവിൽ പറയുന്നു
മമ്മൂട്ടിയുടെ ഡോക്ടറാണ് ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനി്ക്കേണ്ടത്, തുടക്കത്തിലേ അറിഞ്ഞതിനാല്‍ പേടിക്കാനില്ലെന്ന് തമ്ബി ആന്റണി
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാർ ചിത്രത്തില്‍ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്. തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങള്‍ നിഷേധിച്ച് താരത്തിന്റെ പി,ആർ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.
ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന് തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടായി.
ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ടെസ്റ്റ് ചെയ്‌തെന്നും അഖില്‍ മാരാർ വ്യക്തമാക്കി. ഇപ്പോഴിതാ നടൻ തമ്ബി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്ന് തമ്ബി ആന്റണി പറയുന്നു. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്ബി ആന്റണി പറയുന്നു