ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക.നിലവിലുള്ള രാത്രികാല ഗതാഗത നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലെ സ്ഥിതി തുടരുമെന്നും കൂടുതല്‍ ബസുകള്‍ ഏർപ്പെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ആസ്ഥാനമായുള്ള ബൈജു പോള്‍ മാത്യൂസ് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഇടക്കാല അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാരിന്റെ തീരുമാനം.
2009ല്‍ ബന്ദിപ്പൂരില്‍ രാത്രി ഗതാഗതം നിരോധിച്ചതിനുശേഷം, കർണാടകയ്‌ക്കും കേരളത്തിനും നാല് ബസുകള്‍ വീതം സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നു. എന്നാല്‍, അവധി ദിവസങ്ങളിലും മാറ്റും യാത്രക്കാരുടെ എണ്ണത്തില്‍ വർധനവ് കണക്കിലെടുത്ത് ബസുകളുടെ എണ്ണം എട്ടായി ഉയർത്തണമെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചു.എന്നാല്‍ ബെംഗളൂരുവില്‍ വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെയുടെ അധ്യക്ഷതയില്‍ ചേർന്ന അടിയന്തര യോഗം ചേർന്ന് തല്‍സ്ഥിതി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള നിയമങ്ങള്‍ ലഘൂകരിക്കാനോ സംസ്ഥാനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബസുകള്‍ സർവീസ് നടത്താനോ കർണാടകയ്‌ക്ക് ഉദ്ദേശ്യമില്ലെന്ന് ഗുണ്ടല്‍പേട്ട് എംഎല്‍എ എച്ച്.എം. ഗണേഷ് പ്രസാദ് വ്യക്തമാക്കി.
മനുഷ്യ കൊറോണ വൈറസ് ഇന്ത്യയില്‍; അറിയേണ്ടതെല്ലാം
ഇന്ത്യയില്‍ ആദ്യമായി മനുഷ്യ കൊറോണ വൈറസ് (എച്ച്‌കെയു1) സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ 49 വയസുള്ള ഒരു സ്ത്രീയിലാണ് ഈ അപൂർവ വൈറസ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 15 ദിവസമായി തുടർച്ചയായി കടുത്ത പനി അനുഭവപ്പെട്ടതിനെതുടർന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ രോഗിയുടെ യാത്രാ ചരിത്രം കണ്ടെത്തിയിരുന്നില്ല.കഴിഞ്ഞ 15 ദിവസമായി രോഗിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. എന്നാലിത് സാർസ് കോവിഡ് 2 വുമായി ബന്ധപ്പെട്ടതല്ല.
ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന മനുഷ്യ കൊറോണ വൈറസ് പുതിയതല്ല. ഇത് ആദ്യം കണ്ടെത്തിയത് 2004ല്‍ ഹോങ്കോങിലാണ്. ഹ്യൂമൻ കൊറോണ വൈറസ് അഥവാ മനുഷ്യ കൊറോണ വൈറസ് എന്നറിയപ്പെടുന്ന എച്ച്‌കെയു1 (HCoV-HKU1) എന്നറിയപ്പെടുന്ന ബീറ്റ കൊറോണ വൈറസ് ഹോങ്കോണൻസ് മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒരു കൊറോണ വൈറല്‍ അണുബാധയാണ്.
ആർഎൻഎ വൈറസായ എച്ച്‌കെയു1 കൊറോണ വൈറസ് ഗ്രൂപ്പില്‍പ്പെട്ട നിരവധി ജലദോഷകാരികളായ വൈറസുകളില്‍ ഒന്നു മാത്രമാണ്. കോവിഡ് 19 പോലെയുള്ളതല്ല, പുതിയ വൈറസുമല്ല. പൊതുവേ ജലദോഷത്തിനു കാരണമാകുന്ന ഈ വൈറസ് ചിലപ്പോള്‍ ന്യുമോണിയയ്ക്കും ശ്വസന വൈഷമ്യത്തിനും ഇടയാക്കും.മിക്ക രോഗികള്‍ക്കും മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീര വേദന, തലവേദന, പനി എന്നിവയുള്‍പ്പടെയാണ് ലക്ഷണങ്ങള്‍. നവജാതശിശുക്കള്‍, കുട്ടികള്‍, മുതിർന്ന പൗരന്മാർ എന്നിവർക്ക് സങ്കീർണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹരോഗികള്‍, ക്യാൻസർ രോഗികള്‍, ശ്വാസകോശ രോഗികള്‍ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ചുമയും തുമ്മലും മൂലമുണ്ടാകുന്ന ശ്വസന തുള്ളികള്‍ വഴി ഇത് രോഗിയില്‍ നിന്നു മറ്റൊരാളിലേയ്ക്കു പടരുന്നു. നിലവില്‍ ഇതിന് വാക്സിനില്ല. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും വായ പൊത്തി ചുമയ്ക്കുക, ടവല്‍ ഉപയോഗിക്കുക, ഇൻഫ്ലുവൻസ പോലുള്ള രോഗികളുമായുള്ള സമ്ബർക്കം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കുക എന്നിവയാണ് പാലിക്കേണ്ടത്.