സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ മേജര്‍ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തൃപ്പൂണിത്തുറയില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ യോഗത്തിലാകും അദ്ദേഹം പങ്കെടുക്കുക. ഇക്കാര്യം രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും മേജര്‍ രവി സംസാരിച്ചുവെന്നും, ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തുമ്പോള്‍ യാത്രയുടെ ഭാഗമാകുമെന്ന് അദ്ദേഹം അറിയിച്ചതായും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുല്ലപ്പള്ളിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം.
ബി.ജെ.പിയുമായി അനുഭാവം പുലര്‍ത്തിയിരുന്ന മേജര്‍ രവി നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബി.ജെ.പി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു മേജര്‍ രവിയുടെ ആരോപണം.
ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും
രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കള്‍, തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കുള്ളത്. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂ. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി ആരേപിച്ചിരുന്നു. ഇത്തവണ ഒരിടത്തുപോലും ബി.ജെ.പി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു
- ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്മാന് സ്ഥാനം ജെ.ഡി-എസിന്
- കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .
- ജഡ്ജിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തി മോഷണ കേസു പ്രതി, നടകീയ രംഗങ്ങൾ.
- പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് 2,500 രൂപ പ്രതിഫലം
- വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.
- ശ്രീരാമക്ഷേത്ര നിര്‍മാണത്തിന് കൈകോര്‍ത്ത് ബെംഗളൂരുവിലെ ക്രിസ്ത്യന്‍ വിഭാഗം; ഒരു കോടി രൂപ കൈമാറി
- ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു