Home covid19 യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം.

യുകെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് ലോകത്തിന് തന്നെ ഭീഷണി, വാക്സീനും മറികടന്നേക്കാം.

by admin

ലണ്ടന്‍: യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാന്‍ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്.

കൊവിഡിനെ പിടിച്ചുകെട്ടിയതില്‍ അഭിമാന നേട്ടം,​ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

വാക്സീന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാന്‍ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷന്‍) സംഭവിച്ച വൈറസെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീകോക്ക് പറഞ്ഞു. നിലവില്‍ യുകെയിലെമ്ബാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു.

ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ട് മലയാളി യുവാക്കൾ ബാംഗ്ളൂരിൽ പിടിയിൽ

ലോകം മുഴുവന്‍ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവര്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ശക്തിപ്പെടുത്താന്‍ കൂടുതല്‍ ശ്രമം വേണ്ടിവരും. ആവശ്യമെങ്കില്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസും നല്‍കേണ്ടിവരുമെന്നും ഷാരണ്‍ പറയുന്നു. പ്രതിരോധത്തിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച ശേഷം നല്‍കുന്നതാണ് ബൂസ്റ്റര്‍ ഡോസുകള്‍.

പണത്തിന് ക്ഷാമം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജെഡിഎസ് മത്സരത്തിനില്ലെന്ന് എച്ച്‌.ഡി.ദേവഗൗഡ.

നേരത്തെ യുകെയില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്കെതിരെ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണ്. എന്നാല്‍ അവയ്ക്ക് സംഭവിക്കുന്ന ജനിതക പരിവര്‍ത്തനം വാക്‌സിനെയും മറികടക്കാന്‍ ശേഷിയുള്ളതാവുമെന്നും ഷാരണ്‍ പറയുന്നു.

ബംഗളുരുവിൽ പുതിയ പാർക്കിംഗ് പരിഷ്കരണങ്ങൾ: വീടിനു വെളിയിൽ പാർക്ക് ചെയ്യുന്നവരും തുക നൽകേണ്ടി വരും

‘കൂടുതല്‍ പേരിലേക്ക് പെട്ടെന്നു പടരും എന്നതാണ് ബ്രിട്ടിഷ് വേരിയന്റിന്റെ പ്രത്യേകത. എന്നാല്‍ മരണത്തിന് കാരണമാകും വിധം പ്രശ്നക്കാരനല്ല. ഇത് ലോകം മുഴുവന്‍ പരക്കാനാണു സാധ്യത. വൈറസിനെ മറികടക്കും വിധം വാക്സീന്‍ കണ്ടെത്തുകയോ അല്ലെങ്കില്‍ അവയില്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകാത്ത വിധം ജനിതക പരിവര്‍ത്തനം സംഭവിക്കുകയോ ചെയ്താല്‍ മാത്രമേ ആശങ്ക വഴിമാറുകയുള്ളൂ…’- ഷാരണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോകത്ത് ഇതുവരെ 23.66 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസിനെ കൂടാതെ മറ്റ് വകഭേദങ്ങളും ലോകത്ത് പല സ്ഥലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും വകഭേദങ്ങളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആശങ്കയോടെ കണ്ടത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group