Home Featured എല്ലാ റോഡുകളിലും സർക്കാർ ക്യുആർ കോഡുകൾ സ്ഥാപിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു

എല്ലാ റോഡുകളിലും സർക്കാർ ക്യുആർ കോഡുകൾ സ്ഥാപിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു

by admin

ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന എല്ലാത്തരം നിർമാണ ജോലികളിലും സുതാര്യത ഉറപ്പാക്കാൻ, എല്ലാ റോഡുകളിലും സർക്കാർ ക്യുആർ കോഡുകൾ സ്ഥാപിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ക്യുആർ കോഡുകൾ നഗരത്തിൽ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾ, നിർമാണ ജോലികൾ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകും.

നഗരത്തിൽ നിർമിച്ച ഗുണനിലവാരമില്ലായ്മ സംബന്ധിച്ച് ആവർത്തിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം. ബിൽഡിംഗ് പ്ലാനുകൾ അനുവദിക്കുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നതായി നഗരത്തിൽ നടന്ന ബ്രാൻഡ് ബെംഗളൂരു കൺവെൻഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ബെംഗളൂരുവിൽ വസ്തുനികുതിയടവ് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നിരുന്നാലും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ വസ്തു നികുതി കൃത്യമായി അടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മുൻ വർഷങ്ങളിൽ ബെംഗളൂരുവിലെ ഖരമാലിന്യ സംസ്കരണത്തിൽ എല്ലാ സർക്കാരുകളും പരാജയപ്പെട്ടിരുന്നു. മാലിന്യം റീസൈക്കിൾ ചെയ്യാൻ നിർമ്മിച്ച എട്ട് പ്ലാന്റുകളിൽ ഒന്നുപോലും പ്രവർത്തനക്ഷമമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സിദ്ധരാമയ്യ സർക്കാർ മാലി പ്രശ്നത്തിന് ഉടൻ ശരതമായ പരിപാൽ കാണുമെന്ന് ശിവകുമാർ ഉറപ്പ് നൽകി.

മാലിന്യം റീസൈക്കിൾ ചെയ്യാൻ ഹൈദരാബാദ്, ഡൽഹി, എന്നിവിടങ്ങളിൽ സ്വീകരിച്ച മാതൃകകൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിലെ കുഴികളുടെ പ്രശ്നം പരിഹരിക്കാൻ ബിബിഎംപിയും ട്രാഫിക് പോലീസും യോജിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഴികളെ കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് ബിബിഎംപി കമ്മീഷണറെ അറിയിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ ഉന്നയിക്കാൻ പ്രത്യേക ക്യുആർ കോഡ് റോഡുകളിൽ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group