Home Featured ബെംഗളൂരു: വാക്കേറ്റത്തിനിടെ പങ്കാളിയായ യുവതിയെ വെല്ലുവിളിച്ച പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം

ബെംഗളൂരു: വാക്കേറ്റത്തിനിടെ പങ്കാളിയായ യുവതിയെ വെല്ലുവിളിച്ച പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണ്മാടകയില്‍ വാക്കേറ്റത്തിനിടെ പങ്കാളിയായ യുവതിയെ വെല്ലുവിളിച്ച പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം.ബെംഗളൂരുവിലെ ബാസവനഗുഡിയിലാണ് സംഭവം. സഞ്ജയ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഇയാളുടെ പങ്കാളിയായിരുന്ന റാണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ നടന്ന തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. രണ്ട് കുട്ടികളുള്ള റാണിയും സഞ്ജയും നേരത്തെ ഒരേ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. റാണി ബാസവനഗുഡി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുക്കുന്നത്.

പിന്നീട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിക്കായി ഹോം ഗാര്‍ഡ് ജോലി റാണി ഉപേക്ഷിച്ചിരുന്നു. ഡിസംബര്‍ ആറാം തീയതി റാണിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. റാണിയുടെ വീട്ടില്‍ വച്ച്‌ നടന്ന തര്‍ക്കത്തിനിടെ സഞ്ജയിനെ തീ കൊളുത്തി കൊല്ലുമെന്ന് റാണി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റാണിയുടെ വീട്ടില്‍ നിന്ന് പുറത്ത് പോയ സഞ്ജയ് പെട്രോള്‍ വാങ്ങി മടങ്ങിയെത്തി യുവതിയെ വെല്ലുവിളിക്കുകയായിരുന്നു. പെട്രോള്‍ വാങ്ങി, നീ കത്തിക്കുന്നില്ലേ എന്ന് സഞ്ജയ് വെല്ലുവിളിച്ചു. ഇതോടെ യുവതി പൊലീസുകാരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

തീ പടര്‍ന്നതോടെ അബദ്ധം മനസിലായ റാണി ഉടനെ തന്നെ വെള്ളം കോരിയൊഴിച്ച്‌ തീ അണച്ചു. ശേഷം പൊള്ളലേറ്റ സഞ്ജയിനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്നലെയാണ് സഞ്ജയ് മരിച്ചത്.ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ പൊലീസുകാരന്‍റെ മരണ മൊഴിയിലാണ് സംഭവിച്ചത് എന്താണെന്ന് പുറത്തറിയുന്നത്. റാണി മനപൂര്‍വ്വം തീകൊളുത്തിയതാണെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. ഇയാള്‍ക്ക് വേറെ കുടുംബമുണ്ട്. സംഭവത്തില്‍ പുത്തനഹള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group