Home Featured ബംഗളൂരു; കോവിഡ് നിരീക്ഷണത്തിന് മന്ത്രിസഭ ഉപസമിതി

ബംഗളൂരു; കോവിഡ് നിരീക്ഷണത്തിന് മന്ത്രിസഭ ഉപസമിതി

by admin

ബംഗളൂരു: സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരെ ഏകോപിപ്പിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാൻ നടപടിയൊരുക്കുകയുമാണ് മന്ത്രിസഭ ഉപസമിതിയുടെ ചുമതല.

രോഗം പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതല്‍ സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ‘ആരും പരിഭ്രാന്തരാകേണ്ട. എന്നാല്‍, മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കൂടുതല്‍ ആളുകള്‍ കൂടുന്നിടത്ത് എല്ലാവരും മാസ്ക് ധരിക്കണം’ -മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ തുടങ്ങിയവരും പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group