Home Featured ബംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്ബതികള്‍ക്ക് 22,300 രൂപ പിഴ; റെയില്‍വേ 40,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി

ബംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്ബതികള്‍ക്ക് 22,300 രൂപ പിഴ; റെയില്‍വേ 40,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി

ബംഗളൂരു: ടിക്കറ്റില്ലെന്ന് കാണിച്ച്‌ വയോധിക ദമ്ബതികള്‍ക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേ 40,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി.ബംഗളൂരു സ്വദേശി അലോക് കുമാര്‍ നല്‍കിയ പരാതിയിലാണ് വിധി. അലോക് തന്റെ 77ഉം 71ഉം വയസ്സുള്ള മാതാപിതാക്കള്‍ക്കായിട്ടാണ് രാജധാനി എക്സ്പ്രസില്‍ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്.2022 മാര്‍ച്ച്‌ 21നായിരുന്നു യാത്ര. ടിടിഇ ഇവരുടെ കണ്‍ഫേം ടിക്കറ്റിന്റെ പി.എൻ.ആര്‍ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നല്‍കി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച്‌ 22,300 രൂപ പിഴ ഈടാക്കുകയും ചെയ്തു.ഇതിനെതിരെ അലോക് കുമാര്‍ ആദ്യം ഐആര്‍സിടിസിയില്‍ പരാതി നല്‍കി.

കൂടാതെ ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതരെയും വിഷയം ഉന്നയിച്ച്‌ സമീപിച്ചു. എന്നാല്‍, അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇദ്ദേഹം ബംഗളൂരു ഉപഭോക്തൃ കോടതിയെ സമീപിച്ച്‌ ദക്ഷിണ പശ്ചിമ റെയില്‍വേ ചീഫ് ബുക്കിങ് ഓഫിസര്‍, ഐ.ആര്‍.സി.ടി.സി അധികൃതര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.തങ്ങളുടേത് ഓണ്‍ലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം മാത്രമാണെന്നും പിഴ ചുമത്തിയതുമായി ബന്ധമില്ലെന്നുമാണ് ഐആര്‍സിടിസി അധികൃതര്‍ കോടതിയില്‍ അറിയിച്ചത്. അതേസമയം, വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടും ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ കോടതിയില്‍ ഹാജരാകാൻ തയാറായില്ല.

തുടര്‍ന്ന്, വയോധിക ദമ്ബതികള്‍ ട്രെയിൻ യാത്രക്കിടെ നേരിട്ട മാനസിക പീഡനത്തിന് 30,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 10,000 രൂപയും പിഴയിട്ട് ഉപഭോക്തൃ കോടതി വിധിക്കുകയായിരുന്നു. കൂടാതെ ടിക്കറ്റില്ലെന്ന് പറഞ്ഞ് ചുമത്തിയ പിഴയും തിരികെ നല്‍കണമെന്ന് ഉത്തര

രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ഇന്ന്

രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുക ഇന്ന്. വിന്റര്‍ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണമാകുന്നത്.എല്ലാ വര്‍ഷവും ഡിസംബര്‍ 21 അല്ലെങ്കില്‍ ഡിസംബര്‍ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത്തവണ ഡിസംബര്‍ 22 നാണ് നടക്കുന്നത്.ഭൂമി അതിന്റെ അച്ചുത്തണ്ടില്‍ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയുടെ ധ്രുവം പകല്‍ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കില്‍ സൂര്യനില്‍ നിന്ന് അകലെയോ ആയിരിക്കും. എല്ലാ വര്‍ഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാര്‍ദ്ധഗോളത്തിന്റെ ചരിവ് സൂര്യനില്‍ നിന്ന് ഏറ്റവും അകന്നു നില്‍ക്കുന്നതു കൊണ്ടാണ് ഈ ദിവസത്തില്‍ പകലിന്റെ ദൈര്‍ഘ്യം കുറവും രാത്രിയുടെ ദൈര്‍ഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group