ബംഗളൂരു: എട്ട് ചെക്ക് കേസുകളിലുള്‍പ്പെട്ട മുദിഗെരെയിലെ ബിജെപി എംഎല്‍എ എം.പി. കുമാരസ്വാമി കുറ്റക്കാരനാണെന്ന് സിറ്റി കോടതി കണ്ടെത്തി, പരാതിക്കാരന് മൊത്തം 1.38 കോടി രൂപ നല്‍കാന്‍ കോടതി വിധിച്ചു. ചിക്കമംഗളൂരു സിറ്റി നിവാസിയായ പരാതിക്കാരനായ എച്ച്‌ആര്‍ ഹുവപ്പ ഗൗഡയാണ് 2021-ല്‍ കുമാരസ്വാമിക്കെതിരെ കേസ് നല്‍കിയത്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിലെ സെക്ഷന്‍ 138 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ജഡ്ജി ജെ പ്രീത് കുമാരസ്വാമി വിധിയില്‍ പറഞ്ഞു. വിവേകമുള്ള ഒരു മനുഷ്യനും യാതൊരു ബാധ്യതയുമില്ലാതെ ഇത്രയും വലിയ തുക വെറുതെ നല്‍കില്ലെന്ന് കോടതി വിലയിരുത്തി. പണം നല്‍കിയില്ലെങ്കില്‍ ജയില്‍വാസം അനുഭവിക്കണമെന്ന് കോടതി വിധിയില്‍ പറയുന്നു.
എയ്റോ സ്പേയ്സില്‍ കര്‍ണ്ണാടക ഒന്നാം സ്ഥാനത്തേക്ക്
ബെംഗളൂരു: എയ്‌റോ സ്പേയ്സ് മേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കര്‍ണ്ണാടകയുടെ കുതിച്ചുചാട്ടമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. എറോ സ്പേയ്സില്‍ ലണ്ടനും സിംഗപൂരിനും ശേഷം കര്‍ണ്ണാടകയാണെന്നും അതിനുള്ള എല്ലാ യോഗ്യതയും
കര്‍ണ്ണാടകയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 എയ്റോ ഇന്ത്യ ഷോയില്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
14-ാം തവണയാണ് കര്‍ണ്ണാടക ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. എയര്‍ഷോയ്‌ക്ക് മറ്റൊരു സംസ്ഥാനവും ഇത്രയും തവണ നേതൃത്ത്വം വഹിച്ചിട്ടില്ല. വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവില്‍ ധാരാളം അവസരങ്ങള്‍ ഉളളതിനാല്‍ എഞ്ചിനീയര്‍മാര്‍ എയര്‍ഷോ വിജയിപ്പിക്കാനായി വളരെ നന്നായി
പ്രവര്‍ത്തിക്കുന്നു. യുവ സംരഭകര്‍ക്ക് ധാരാളം അവസരങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുന്നുണ്ടെന്നും സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സംസ്ഥാനത്ത് വളരെയികം പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് കോണ്‍സുലേറ്റ് എയ്‌റോ സ്പേയ്സ് ഷോയെ അഭിനന്ദിച്ചു.
നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി.രാജ്യത്തെ പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ 65 ശതമാനം കര്‍ണ്ണാടകയിലാണെന്നും, ഇത് 70 ശതമാനമായി വര്‍ദ്ധിക്കുമെന്നും ബൊമ്മെ പറഞ്ഞു. ധാരാളം സംരംഭങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടന്നും യുവസംരംഭങ്ങള്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.