ബെംഗളൂരു: വിമാനത്തില്‍നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റണ്‍വേയിലേക്ക് നീങ്ങിയ ഇൻഡിഗോ 6ഇ 6017 വിമാനത്തില്‍നിന്നാണ് പുക ഉയർന്നത്.ബന്ധപ്പെട്ടവരെ ഉടൻതന്നെ വിവരം അറിയിച്ചെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയതായും ഇൻഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. പുക ഉയരാൻ കാരണമെന്താണെന്ന് വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിടുമെന്നും ആവശ്യമായ ഭക്ഷണവും മറ്റും യാത്രക്കാർക്ക് നല്‍കിയതായും കമ്പനി അറിയിച്ചു.