പാലക്കാട്: മദ്യലഹരിയില്‍ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു. പാലക്കാട് വടകരപ്പതിയിലാണ് സംഭവം. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാർ (45) ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33) ആണ് പ്രതി. മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തകർക്കമുണ്ടായതാണ് കൊലയില്‍ കലാശിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ പ്രഭാകരൻ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തില്‍ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.