Home Featured പത്തു ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്കേർപെടുത്തി ഉത്തര കൊറിയ

പത്തു ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്കേർപെടുത്തി ഉത്തര കൊറിയ

by admin

പോങ്യാങ്​: ഉത്തരകൊറിയയിലെ പൗരന്‍മാരെ പത്തുദിവസത്തേക്ക്​ ചിരിക്കുന്നതില്‍നിന്ന്​ വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ നേതാവ്​ കിം ​ജോങ്​ ഇല്ലിന്‍റെ ചരമവാര്‍ഷികത്തോട്​ അനുബന്ധിച്ചാണ്​ വിചിത്ര വിലക്ക്​.

ഡിസംബര്‍ 17നാണ്​​ ഇല്ലിന്‍റെ പത്താം ചരമവാര്‍ഷികം. ചരമവാര്‍ഷികത്തോട്​ അനുബന്ധിച്ച്‌​ ചിരി മാത്രമല്ല, നിരവധി നിയന്ത്രണങ്ങളും ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്​. മദ്യത്തിന്‍റെ ഉപയോഗം, ചിരി, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്​ വിലക്ക്​ എന്നിവ നിലനില്‍ക്കുന്നുണ്ടെന്ന്​ അതിര്‍ത്തി നഗരമായ സിനിജുവിലെ താമസക്കാരന്‍ റേഡിയോ ഫ്രീ ഏഷ്യയോട്​ പറഞ്ഞു. ഡിസംബര്‍ 17ന്​ പലചരക്ക്​ സാധനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്​.

വിലക്ക്​ ലംഘിച്ചാല്‍ കര്‍ശന നടപടികളും പൗരന്‍മാര്‍ക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. മുന്‍കാലങ്ങളിലെ വിലാപ വേളകളില്‍ വിലക്ക്​ ലംഘിച്ചവരെ അറസ്റ്റ്​ ചെയ്​തിരുന്നു. അറസ്റ്റ്​ ചെയ്​ത്​ കൊണ്ടുപോയ​വരെ പിന്നെ കണ്ടിട്ടില്ല -പേര്​ വെളിപ്പെടുത്താത്ത പൗരന്‍ പറയുന്നു.

ദുഃഖാചരണ സമയത്ത്​ മരണാന്തര ചടങ്ങുകള്‍ സംഘടിപ്പിക്കാനും ജന്മദിനം ആഘോഷിക്കാനും അനുവാദമില്ല. എന്നാല്‍, പൗരന്‍മാര്‍ക്ക്​ ഏര്‍പ്പെടുത്തിയ വിലക്ക്​ സംബന്ധിച്ച്‌​ ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന്​ പ്രതികരണമില്ല. കിം​ ജോങ്​ ഇല്ലിന്‍റെ മരണശേഷമാണ്​ കിം​ ​ജോങ്​ ഉന്‍ ഉത്തരകൊറിയയില്‍ അധികാരത്തിലെത്തുന്നത്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group