Home Featured തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

by admin

ബെംഗളൂരു :കർണാടക സർക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യാ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ നിർദേശ പ്രകാരം നാളെ മുതൽ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രോട്ടോക്കോളിൽ കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരും നിർബന്ധമായും സേവ സിന്ധു പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കണം.

പേര് ,മൊബൈൽ നമ്പർ,മേൽ വിലാസം എന്നിവ നൽകിയിരിക്കണം. എന്നാൽ അപ്പൂവൽ ആവശ്യമില്ല.

കുടുംബംഗങ്ങൾ അല്ല എങ്കിൽ ഒരേ മൊബൈൽ നമ്പർ വച്ച് ഒന്നിൽ അധികം റെജിസ്ട്രേഷൻ അനുവദിക്കില്ല. ബിസിനസ് ആവശ്യവുമായി സംസ്ഥാനത്ത് എത്തുന്നവർ ഇവിടെ ആരെയാണ് സന്ദർശിക്കുന്നത് എന്ന മുഴുവൻ വിവരങ്ങളും നൽകണം.

കർണാടകയിലൂടെ മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പുറത്തേക്ക് പോകുന്ന ചെക്ക് പോസ്റ്റിന്റെ വിവരങ്ങൾ നൽകണം.സംസ്ഥാനത്തേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.

അതിർത്തി ചെക്ക് പോസ്റ്റുകൾ ,വിമാന താവളങ്ങൾ ,റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും.ക്വാറന്റീൻ വ്യവസ്ഥകൾ പ്രകാരം 14 ദിവസത്തേക്ക് കയ്യിൽ സ്റ്റാമ്പ് അടിക്കും.

bangalore malayali news portal join whatsapp group

ക്വറന്റീൻ വ്യവസ്ഥകൾ താഴെ വായിക്കാം..

എല്ലാ സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകൾക്കും ഇത് ബാധകം.

കൊവിഡ് ലക്ഷണം ഉള്ള ആളുകളെ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്റീനിൽ അയക്കും, പിന്നീടു ഏഴു ദിവസം ഹോം ക്വാവാറൻറീൻ. ടെസ്റ്റ് ചെയ്തു നോക്കി പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കിൽ പിന്നീടു ടെസ്റ്റ് ആവശ്യമില്ല.

മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് പ്രത്യേക വ്യവസ്ഥകൾ നിർദ്ദേശിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനത്ത് നിന്ന് വരുന്നവരെ 14 ദിവസം ക്വാറന്റീനിൽ വിടും,ഹോം ക്വാറന്റീൻ സമയത്ത് കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് നടത്തും.

വീട്ടിൽ ക്വാറന്റീൻ ചെയ്യാൻ പറ്റിയ സാഹചര്യം ഇല്ലാത്ത കുടുംബങ്ങൾ ആണെങ്കിലോ ചേരിയിൽ താമസിക്കുന്നവർ ആണെങ്കിലോ അവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ ആക്കും.

ബിസിനസ് ആവശ്യവുമായി സംസ്ഥാനത്തേക്ക് വരുന്ന ആൾ ഏഴു ദിവസത്തിന് ഉള്ളിൽ തിരിച്ചു പോകും എന്ന തെളിവായി കാണിക്കണം. ട്രെയിൻ /വിമാന ടിക്കറ്റ്

കർണാടകയിലൂടെ യാത്ര ചെയ്യുന്നവർ ഒരു ദിവസത്തിന് ഉള്ളിൽ യാത്ര ചെയ്യാൻ ഉള്ള ട്രെയിൻ / വിമാന ടിക്കറ്റ് കാണിക്കണം റോഡിൽ ആണ് യാത്രഎങ്കിൽ ട്രാൻസിറ്റ് ട്രാവലർ സ്റ്റാമ്പ് കയ്യിൽ പതിപ്പിക്കും.

ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group