Home Featured മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും

മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പന്നൻ; പിന്തള്ളിയത് വാറൻ ബഫറ്റിനെയും ഇലോൺ മസ്കിനെയും

by admin

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പന്നനായി. അംബാനിയുടെ ആസ്തി 75.1 ബില്യൺ ഡോളറാണെന്ന് ഫോർബ്സ് റിയൽ ടൈം പട്ടികയിൽ പറയുന്നു. 88.1 ബില്യൺ ഡോളർ ആസ്തിയുള്ള ഫേസ്ബുക് മേധാവി മാർക്ക് സുക്കർബെർഗിന് തൊട്ടുപിന്നിലാണ് മുകേഷ് അംബാനി പട്ടികയിൽ ഇടംപിടിച്ചത്.

അമേരിക്കൻ നിക്ഷേപകനും ബെർക്ക് ഷയർ ഹാത്തവെ സിഇഒയായ വാറൻ ബഫറ്റിനെ ആറാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് പട്ടികയിൽ മുകേഷ് അംബാനിയുടെ മുന്നേറ്റം. അതിസമ്പന്നരുടെ ആദ്യ പത്തിൽ ഉൾപ്പെടുന്ന ഏക ഏഷ്യൻക്കാരനാണ് മുകേഷ് അംബാനി. ബിഎസ്ഇയിൽ ഇന്നലെ റിലയൻ ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം 2010 രൂപ എന്ന റോക്കോർഡിൽ എത്തിയിരുന്നു.

ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിൽ ആമസോൺ സിഇഒ ജെഫ് ബെസോസ് തന്നെയാണ് ഇപ്പോഴും ഒന്നാമതുള്ളത്. ബിൽ ഗേറ്റ്സ്, ബർണാർഡ് അർനോൾട്ട്, മാർക് സുക്കർബർഗ് എന്നിവരാണ് തൊട്ടു പിന്നിലുള്ളത്. മുകേഷ് അംബാനി കഴിഞ്ഞാൽ അമേരിക്കൻ വ്യവസായിയും ഒറക്കിൾ സഹസ്ഥാപകനുമായ ലാറി എല്ലിസൺ, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ടെസ്ലയുടെ എലോൺ മസ്ക്, ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ് എന്നിവരാണ് ഏഴുമുതൽ പത്ത് വരെ സ്ഥാനങ്ങളിൽ ഉള്ളത്.

ആമസോൺ മേധാവി ജെഫ് ബെസോസിന് 183.7 ബില്യൺ ഡോളർ ആസ്തിയാണുള്ളത്.

കോവിഡ് യുദ്ധത്തിൽ  പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ 

മൂന്നാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,രോഗശമന നിരക്ക് 37.1% ആയിഉയർന്നു:ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group