Home covid19 പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കുന്നു; പാര്‍ശ്വഫലങ്ങള്‍ വളരെ കുറവും; മൊഡേണയുടെ കോവിഡ് വാക്സിന്‍ ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

by admin

മരുന്ന് നിര്‍മ്മാതാക്കളായ മൊഡേണയുടെ വാക്സിന്‍ കോവിഡ് വൈറസിനെതിരെ ഫലപ്രദമെന്ന് പഠനം. പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ആന്റിബോഡി ഉത്പാ​ദിപ്പിക്കാന്‍ മൊഡേണ കോവിഡ് വാക്സിന് കഴിയുമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ട്. അറ്റ്ലാന്റയിലെ എമോറി സര്‍വ്വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ ഇവാന്‍ ആന്‍ഡേഴ്സണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

ബാബരി: സുപ്രീംകോടതി ക്ഷേത്രത്തിന്​ ഭൂമി നല്‍കി; സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടു

വാക്സിന്‍ സ്വീകരിച്ച പ്രായമായവരില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ എന്നപോലെതന്നെ വൈറസിനെ പ്രതിരോധിക്കാന്‍ ഉതകുന്ന ആന്റിബോഡി ഉത്പാദിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്ലൂവിന് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഉള്ളപോലെയുള്ള പാര്‍ശ്വഫലങ്ങള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ 18-55 വരെ പ്രായമുള്ളവരിലും 56 -76 വയസ് പ്രായമുള്ളവരിലുമാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ പരീക്ഷിച്ചത്. രണ്ട് അളവുകളിലുള്ള വാക്സിനുകളാണ് പരീക്ഷിച്ചത്. രണ്ട് ഡോഡ് 100 മൈക്രോഗ്രാം വാക്സിന്‍ ലഭിച്ച പ്രായമുള്ളവരില്‍ ചെറുപ്പക്കാരില്‍ കാണുന്നതിന് അനുസൃതമായ മാറ്റങ്ങളാണ് കണ്ടത്.

വീടുവിട്ട് ബംഗളൂരുവിലെത്തി പണവുമായി കാമുകന്‍ മുങ്ങി

അംഗീകാരത്തിന് അപേക്ഷിക്കുന്നതിനു മുമ്ബ് മൂന്നാംഘട്ടത്തില്‍ കൂടിയ അളവിലാണ് മൊഡേണ മരുന്ന് പരീക്ഷണം നടത്തുന്നത്. തലവേദന, ക്ഷീണം, ശരീര വേദന, വാക്സിന്‍ കുത്തിവെച്ച സ്ഥലത്തെ വേദന തുടങ്ങിയവയാണ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍. സാധാരണ ഗതിയില്‍ വാക്സിന്‍ സ്വീകരിച്ച ഉടന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും അത് വേഗത്തില്‍ അപ്രത്യക്ഷമായതായും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി. ഉയര്‍ന്ന തോതിലുള്ള ഇന്‍ഫ്ലുവന്‍സ വാക്സിന്‍ സ്വീകരിച്ചിട്ടുള്ള പ്രായമായവരില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ത്തന്നെയാണ് ഇതിലും കാണപ്പെടുന്നത്. അവര്‍ക്ക് ക്ഷീണമോ പനിയോ വരാമെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കുന്നു.

കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group