മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർ യാത്ര ഉറപ്പാക്കുന്ന ഓട്ടോ തൊഴിലാളികളുടെ മെട്രോ മിത്രയുടെ സേവനം ജനുവരി മുതൽ വാട്സാപ്പിലൂടെ ലഭ്യമാകും. നിലവിൽ മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യുആർ കോഡ് മൊബൈൽ ഫോണിലൂടെ സ്‌കാൻ ചെയ്‌താണ് മെട്രോ മിത്രയുടെ സേവനം ഉപയോഗിക്കുന്നത്. എന്നാൽ ഓട്ടോ കണ്ടെത്തുന്നതിനു ഉൾപ്പെടെ കാലതാമസം നേരിടുന്നതായി ആക്ഷേപം ഉയർന്നിരുന്നു.ഇതോടെയാണ് വാട്‌സാപിൽ സേവനം ലഭ്യമാക്കാൻ നടപടി ആരംഭിച്ചത്. മെട്രോ ക്യുആർ കോഡ് ടിക്കറ്റ് എടുക്കുന്നതിനുള്ള വാട്‌സാപ് ചാറ്റ്ബോട്ടിൽ മെട്രോ യാത്രയും ലഭ്യമാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്.
എന്നാൽ ഇതിനുള്ള നടപടികൾ നീണ്ടു പോയതോടെയാണ് മെട്രോ മിത്ര അധികൃതർ സ്വന്തമായി വാട്സാപ് ചാറ്റ്ബോട്ട് വികസിപ്പിച്ചത്. മെട്രോ സ്‌റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിൽ തുടർ യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സാന്നിധ്യമുള്ള മെട്രോ മിത്രയിൽ മുന്നൂറിലേറെ ഓട്ടോ ഡ്രൈവർമാരാണുള്ളത്.
തമിഴ്‌നാട്ടിലെ പാണ്ടിക്കാറ്റ് വിതുരയെ ഭയപ്പെടുത്തുന്നു, ദുഃസൂചന മനസിലാക്കി കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു
മലയോരമേഖലകളില്‍ പാണ്ടിക്കാറ്റ് നാശംവിതയ്ക്കുന്നു. പാണ്ടിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയോളമായി.വിതുര പഞ്ചായത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പാണ്ടിക്കാറ്റ് വിതച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് അറിയിച്ചു. പാണ്ടിക്കാറ്റിന്റെ താണ്ഡവം മൂലം ആദിവാസി ഊരുകളും ഭീതിയിലാണ്. വിതുര, പൊന്മുടി, തൊളിക്കോട്, മരുതാമല, ജഴ്സിഫാം, കല്ലാര്‍, അടിപറമ്ബ്, ബോണക്കാട്, ചാത്തൻകോട്, ചെമ്മാംകാല, മൊട്ടമൂട്, പൊടിയക്കാല, പേപ്പാറ, കുട്ടപ്പാറ, തേവിയോട്, മൂന്നാംനമ്ബര്‍, ആനപ്പാറ മേഖലകളിലാണ് പാണ്ടിക്കാറ്റ് ശക്തമായി വീശുന്നത്. തൊളിക്കോട് പഞ്ചായത്തിലും കാറ്റ് ശക്തമായി വീശുന്നുണ്ട്. കനത്ത കാറ്റില്‍ ആദിവാസി മേഖലകളില്‍ അനവധി വീടുകള്‍ക്ക് കേടുപാടുണ്ടായി.
സാധാരണ ഒരാഴ്ചയാണ് കാറ്റ് ശക്തമായി വീശാറുള്ളത്. ചില സമയങ്ങളില്‍ കാറ്റിനൊപ്പം മഴയും ഉണ്ടാകാറുണ്ട്. ഇക്കുറി കാറ്റ് മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് അതിശക്തമാണ്. അടുത്തയാഴ്ചയോടെ കാറ്റ് നിലച്ചേക്കുമെന്നാണ് കരുതുന്നത്.പാണ്ടിക്കാറ്റിനെ തുടര്‍ന്ന് വിതുര പഞ്ചായത്തില്‍ വൈദ്യുതിവിതരണം തടസപ്പെടുന്നത് പതിവാണ്. കാറ്റത്ത് മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വൈദ്യുതിലൈനുകള്‍ക്ക് മീതെ പതിക്കുകയും ലൈൻ പൊട്ടിവീഴുകയും ചെയ്യുന്നു. മാത്രമല്ല മരങ്ങള്‍ വീണ് അനവധി മേഖലകളില്‍ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. വനമേഖലകളിലാണ് കൂടുതല്‍ലൈനുകളും തകരുന്നത്.കഴിഞ്ഞദിവസംമരംവീണ് ലൈൻ തകര്‍ന്നതുമൂലംബോണക്കാട് മേഖലയില്‍ ഒരുദിവസം മുഴുവൻ വൈദ്യുതിവിതരണംനിലച്ചിരുന്നു. കല്ലാറിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.