മൈസൂരു : അമ്മയേയും ഭാര്യയേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു . നരസിപുർ താലൂക്കിലെ കോട്ടേഗല ഗ്രാമത്തിലെ ലോകേഷാണ് (33) മരിച്ചത്. വീട്ടിലേക്കുള്ള ടി.വി. കേബിൾ ലൈനിലുള്ള ഷോർട്ട് സർക്യൂട്ട് കാരണം ഇരുമ്പ് ദണ്ഡുകൊണ്ടുള്ള മേൽക്കൂരയിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതറിയാതെ ലോകേഷിന്റെ അമ്മ നാഗമ്മ മേൽക്കൂരയിലെ കമ്പിയിൽ തൂങ്ങിക്കിടന്ന വസ്ത്രങ്ങൾ ശേഖരിക്കുന്നതിനിടെ ഷോക്കേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ലോകേഷിൻ്റെ ഭാര്യ കാവ്യക്കും പരിക്കേറ്റു.
ഇരുവരേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മെറ്റൽ കമ്പിയിൽ പിടിച്ച ലോകേഷിന് മാരകമായി ഷോക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഗ്രാമത്തിൽ മെറ്റൽ ഷീറ്റ് മേൽക്കൂരയുള്ള ഒട്ടേറെ വീടുകളിൽ ഇത്തരത്തിൽ വൈദ്യുതഷോർട്ട് സർക്യൂട്ടുകൾ റിപ്പോർട്ട് ചെയ്‌തതായി പോലീസ് പറഞ്ഞു.കേബിൾ ഓപ്പറേറ്റർമാർ ഗ്രാമം സന്ദർശിച്ച് മുൻകരുതൽ നടപടിയായി മുഴുവൻ വീടുകളിലേയും കേബിൾ കണക്‌ഷനുകൾ വിച്ഛേദിച്ചുവെന്ന് പോലീസ് അറിയിച്ചു.
മണവാളൻ മീഡിയ’ യൂട്യൂബ് ചാനല്‍ ഉടമക്കെതിരെ ലുക്കൗട്ട് നോട്ടീസ്
മണവാളൻ മീഡിയ’ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീൻ ഷാക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി. ഏപ്രില്‍ 19നായിരുന്നു സംഭവം.രണ്ട് കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ വർഷം ഏപ്രില്‍ 19ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കേരളവർമ കോളേജ് റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികള്‍.
തൃശൂർ എരനെല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ (26). സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ലുക്കൗട്ട് നോട്ടീസില്‍ അറിയിച്ചു.