ബീജിംഗ്: 10 മിനിറ്റ് കൊണ്ട് ഒരു ലീറ്റര്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം.
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനിലാണു സംഭവം. ഴാങ് എന്ന യുവാവാണ് ഓഫിസില്‍ നടത്തിയ മദ്യപാന മത്സരത്തില്‍ ജയിക്കാനായി 10 മിനിറ്റ് കൊണ്ട് ഒരു ലീറ്റര്‍ മദ്യം അകത്താക്കിയത്.ഴാങിനെക്കാള്‍ കൂടുതല്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക് 5,000 യുവാനാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ആരും മല്‍സരത്തിനായി മുന്നിലേക്ക് കടന്നു വരാത്തതിനാല്‍ പിന്നീട് സമ്മാനത്തുക ഉയര്‍ത്തി 2.31 ലക്ഷം രൂപ വരെയായതോടെയാണ് മറ്റാളുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി.
ഴാങ് മത്സരത്തില്‍ തോറ്റാല്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചായ കുടിക്കാനായി 10,000 യുവാന്‍ നല്‍കണമെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു. ഇതനുസരിച്ചാണ് മത്സരത്തില്‍ വിജയിക്കാനായി അളവിലധികം മദ്യം യുവാവ് അകത്താക്കിയത്.
തീവ്രത കൂടിയ ബൈജിയു എന്ന ചൈനീസ് മദ്യമാണ് മത്സരത്തില്‍ കുടിക്കാനായി നല്‍കിയിരുന്നത്. 10 മിനിറ്റ് കൊണ്ടു ഒരു ലീറ്റര്‍ കുടിച്ചതോടെ ഴാങ് ബോധം കെട്ടുവീഴുകയായിരുന്നു. ബോധരഹിതനായ ഴാങ്ങിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി അടച്ചു പൂട്ടി. പോലീസ് അന്വേഷണം ആരംഭിച്ചു.