Home Featured കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് മലയാളികൾ ബംഗളുരുവിൽ പിടിയില്‍

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് മലയാളികൾ ബംഗളുരുവിൽ പിടിയില്‍

by admin

കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഡാര്‍ക് വെബ്ബില്‍ നിന്നും മയക്കു മരുന്നുകള്‍ വാങ്ങിയശേഷം പബ്ബുകള്‍ വഴി യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഇവര്‍.

കോഴിക്കോട് സ്വദേശികളായ ഷഹാദ് മുഹമ്മദ്, അസ്മല്‍, പത്തനം തിട്ട സ്വദേശികളായ അജിന്‍ കെ.ജി വ‍ര്‍ഗീസ്, നിതിന്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. രണ്ട് കിലോഗ്രാം എല്‍എസ്ഡി സ്ട്രിപ്പുകള്‍, 110 ഗ്രാം എംഡിഎംഎ, 10 എക്സ്ടസി ടാബ്ലെറ്റുകള്‍, അഞ്ച് കിലോഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.25 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നുകളാണ് ഇവയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലെ യുവാക്കളുടെ വീട്ടില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

യുവാക്കള്‍ ഇന്‍റര്‍നെറ്റ് ഡാര്‍ക് വെബ്ബിലെ സൈറ്റുകള്‍ വഴിയാണ് മയക്കുമരുന്നുകള്‍ മൊത്തമായി വാങ്ങി സൂക്ഷിച്ചിരുന്നത്. നഗരത്തിലെ പബ്ബുകള്‍ വഴി ആവശ്യക്കാരെ കണ്ടെത്തിയാണ് ഇവ വിതരണം ചെയ്തിരുന്നത്. കേരളത്തിലടക്കമുളള ഇവരുടെ സംഘത്തിലെ കണ്ണികള്‍ വൈകാതെ പിടിയിലാകുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അറസ്റ്റിലായ നാലുപേരെയും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു.

പ്രീപ്രൈമറി വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും, ഡിഗ്രി നാല് വര്‍ഷവും ഡിപ്ലോമ രണ്ട് വര്‍ഷവുമാവും; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അടിമുടി മാറും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group