മൈസൂരു : തൊഴിലന്വേഷിച്ചുവന്ന തലശ്ശേരി പൊയിലൂർ സ്വദേശിയെ മൈസൂരിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.പൊയിലൂർ സ്വദേശി ചാലിൽ വീട്ടിൽ പവിത്രനെ(55)യാണ് നഗരത്തിലെ രാജ്കുമാർ പാർക്കിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തോലൻ, ദേവി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റസാഖി. മകൻ: അഭിനവ്. നാട്ടിൽ കൂലിവേലചെയ്തിരുന്ന പവിത്രൻ മൈസൂരിൽ ബേക്കറിജോലിയന്വേഷിച്ച് വന്നതായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് അച്ഛനില്‍ നിന്നുണ്ടായത് മോശം അനുഭവം, വെളിപ്പെടുത്തി നടി ഷൈനി ദോഷി
16-ാം വയസില്‍ അച്ഛനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹിന്ദി ടെലിവിഷൻ താരം ഷൈനി ദോഷി.താൻ കുട്ടിയായിരുന്നപ്പോള്‍ത്തന്നെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. കുടുംബം നോക്കാൻ ചെറുപ്പത്തില്‍ ജോലിക്കുപോയി തുടങ്ങേണ്ടിവന്നുവെന്ന് ഷൈനി ദോഷി.’അച്ഛൻ എന്നെ അഭിസാരിക” എന്നു വിളിക്കുമായിരുന്നു. മാഗസിനുകള്‍ക്കുവേണ്ടിയുള്ള അഹമ്മദാബാദിലെ ഫോട്ടോ ഷൂട്ട് ചിലപ്പോള്‍ പുലർച്ചെ മൂന്ന് മണി വരെ നീളുമായിരുന്നു. അമ്മ എപ്പോഴും എന്റെ കൂടെയുണ്ടാവും. അന്നെനിക്ക് 16 വയസാണ്.
ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തുമ്ബോള്‍ ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ചില്ല. പകരം ആരോപണങ്ങള്‍ ഉന്നയിച്ചു. ‘നീ നിന്റെ മകളെ പുലർച്ചെ മൂന്നു മണിക്ക് പുറത്തുകൊണ്ടു പോവുകയാണോ? നീ അവളെ കൂട്ടി കൊടുക്കാൻ കൊണ്ടുപോവുകയാണോ എന്ന് ഒരിക്കല്‍ അച്ഛൻ അമ്മയോട് ചോദിച്ചുവെന്ന് നിറകണ്ണുകളോടെ ഷൈനിദോഷി പറഞ്ഞു. ‘അച്ഛനോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ”ജീവിതത്തിലെ അഴിച്ചുമാറ്റാൻ കഴിയാത്ത ചില കെട്ടുകളാണ് അവ. ഞാൻ അവയെ ജീവിതപാഠങ്ങളായാണ് സ്വീകരിക്കുന്നത്.
എന്നാല്‍, ഇപ്പോഴും ചിലപ്പോള്‍ ഞാൻ അശക്തയാണെന്ന് തോന്നും. ഞാൻ നിനക്കൊപ്പമുണ്ട് എന്ന് പറയാൻ എനിക്ക് ഒരു പിതൃതുല്യൻ ഒരിക്കലും ഉണ്ടായില്ല.” ഹിന്ദി ടെലിവിഷൻ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ഷൈനി ദോഷി. വിഖ്യാത സംവിധായകൻ സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച സരസ്വതി ചന്ദ്ര എന്ന പരമ്ബരയിലൂടെയാണ് ശ്രദ്ധേയയായത്.