തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു. ജോയ് ആൻ്റണി (60) എന്നയാളാണ് മരിച്ചത്.വീടിന് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോയ് മരിച്ചു. കാട് കയറാൻ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണിതെന്നും കാട്ടാന ആക്രമണം രൂക്ഷമാണെന്നുമാണ് വിവരം.
അഴിമതി ഇല്ലാതാക്കാന്‍ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കണം’; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു
അഴിമതി ഇല്ലാതാക്കാന്‍ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.100 രൂപയ്ക്കും 200 രൂപയ്ക്കും താഴെയുള്ള നോട്ടുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ആന്ധ്ര മുഖ്യമന്ത്രി പറയുന്നു. എല്ലാ വലിയ നോട്ടുകളും നിര്‍ത്തലാക്കണം. എങ്കില്‍ മാത്രമേ നമുക്ക് അഴിമതി ഇല്ലാതാക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നോട്ട് നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.
കള്ളപ്പണവും അഴിമതിയും തടയുന്നതിനായി 2016 നവംബറില്‍ നോട്ട് നിരോധനം കൊണ്ടുവന്നിരുന്നു. നേരത്തെയും നോട്ട് നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ചന്ദ്രബാബു നായിഡു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനിലും 500 രൂപയും അതില്‍ കൂടുതലുള്ള മൂല്യമുള്ള നോട്ടുകള്‍ നിര്‍ത്താലക്കണമെന്ന് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ചന്ദ്രാബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. 500, 1,000, 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ചന്ദ്രബാബു നായിഡു പറഞ്ഞു. 500, 1,000, 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എന്‍ ചന്ദ്രബാബു നായിഡു പറയുന്നത്.