Home Featured ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി

ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി

by admin

ബെംഗളുരു : ലോക് ഡൗൺ അഞ്ചാം ഘട്ടത്തിൽ ജൂൺ ഒന്നു മുതൽ കർണാടകയിലെ ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി മുസ്ലിം പള്ളികളിലും മസ്ജിദുകളിലും പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി.

വിവിധ ഇസ്ലാമിക സംഘടനകളുമായി ചേർന്നാണ് മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഇതു സംബന്ധിച്ചുള്ള അന്തിമ നിർദ്ദേശം കേന്ദ്രത്തിൽ നിന്നാണ് ലഭിക്കേണ്ടത്. സർക്കാരും സംസ്ഥാന ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പള്ളിക്കമ്മറ്റികകൾക്ക് ഉത്തരവാദിത്വമുണ്ട്.

പള്ളിയുടെ അകത്തും പുറത്തും കൃത്യമായ ഇടവേളകളിൽ അണു നശീകരണം ചെയ്യണം. പ്രാർഥന സമയങ്ങളിൽ കൃതൃമായ സാമൂഹിക അകലം പാലിക്കണം. പള്ളികളിലെ ശുചി മുറികളും അണു വിമുക്തമാക്കണം. പള്ളികളിലെത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം. സാനിറ്റെസർ കൈയ്യിൽ കരുതണം. കൂടാതെ നമസ്ക്കാര പായ സ്വന്തമായി കൊണ്ടു വരണം. പനി, ജലദോഷം, തുമ്മൽ എന്നിവ ഉള്ളവർ പള്ളികളിൽ എത്തരുതെന്നും നിർദേശമുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group