Home Featured ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളി പുലി

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളി പുലി

by admin

മൈസൂരു : ദേശീയപാതയിൽ പുള്ളിപ്പുലിയെകണ്ടത് പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിപരത്തി. ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്.ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു.

ഇതിനിടെയാണ് പാതയിൽ പുലിയെ കണ്ടിരിക്കുന്നത്. ആനകൾ, കാട്ടുപോത്ത്, കടുവകൾ എന്നിവയുടെ ആക്രമണങ്ങൾ പ്രദേശത്ത് പതിവാണ്. പുലിയെ കണ്ടത് ഇവരുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തരമായി പുലിയെ പിടികൂടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതിയും സ്വകാര്യ ചാനല്‍ ജീവനക്കാരനും മരിച്ച നിലയില്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്ബാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച യുവാവ്. കുമാർ, ആശ എന്നിവരാണ് മരിച്ചത്. കുമാർ സ്വകാര്യ ടി വി ചാനലില്‍ കാമറമാനാണ്. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ഡ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group