ബംഗളുരു: കർണാടക മന്ത്രി സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ച് കയറി അപകടം. ഇന്ന് പുലർച്ചെ ബെല്‍ഗാവി ജില്ലയില്‍ അപകടത്തില്‍പ്പെട്ടത് മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കർ സഞ്ചരിച്ചിരുന്ന കാർ ആണ്.നിസാര പരിക്കുകളാണ് മന്ത്രിക്കുള്ളത്.റോഡ് മുറിച്ചു കടക്കുകയായിരുന്ന ഒരു നായയെ രക്ഷിക്കാനായി ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ബെലഗാവിക്ക് സമീപം കിട്ടൂരിലായിരുന്നു അപകടം.തെരുവുനായയെ കണ്ടപ്പോള്‍ വെട്ടിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ മുഖത്ത് നിസ്സാര പരിക്കുണ്ടെന്നാണ് റിപ്പോർട്ട്. സഹോദരന് തലയ്ക്കാണ് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
23കാരൻ്റെ മരണത്തില്‍ ലിവിംഗ് ടുഗതര്‍ പങ്കാളി അറസ്റ്റില്‍; സംഭവം നടന്നത് സുഹൃത്തിൻ്റെ വീട്ടില്‍; അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്
നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലിംവിംഗ് ടുഗതർ പങ്കാളി അറസ്റ്റില്‍. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍ബി വിദ്യാർത്ഥിയായ, യുപി ഗാസിയാബാദ് സ്വദേശി തപസാണ് (23) മരിച്ചത്.ഒന്നിച്ച് ജീവിക്കുന്നില്‍ നിന്നും പങ്കാളി പിൻമാറിയതിനെ തുടർന്ന് നോയിഡയിലെ സുഹൃത്തിൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
തപസും മുൻ കാമുകിയും അമിറ്റി യൂണിവേഴ്സിറ്റിയില്‍ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇവർ ഒന്നിച്ചാണ് ജീവിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ബന്ധം പിരിയാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഒന്നിച്ച് ജീവിക്കുന്നത് തുടരാമെന്ന ആവശ്യം യുവതി നിരസിച്ചതോടെയാണ് തപസ് ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇത് ആത്മഹത്യ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് കോടതി ജാമ്യം നല്‍കിയത്.
കൂട്ടുകാർക്കും യുവതിക്കുമെതിരെ തപസിൻ്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഭാരതീയ നിയമസംഹിതയിലെ വകുപ്പ് 108 പ്രകാരം ആത്മഹത്യ പ്രേരണയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.