കേരളം: കേരളത്തിലെ പോളിങ് ശതമാനം ഏകദേശം 79.63 ആണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍.തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെ ചേര്‍ത്തുള്ള കണക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് കമീഷന് പുറത്ത് വിട്ടത്. ഇതിനൊപ്പം സര്‍വീസ് വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. അതുകുടി ചേരുമ്പോള്‍ പോളിങ് ശതമാനത്തില്‍ വ്യത്യാസം വരുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.ഇ.വി.എമ്മുകളിലെ മാത്രം കണക്കെടുത്താല്‍ 78.27 ശതമാനം പോളിങ്ങുണ്ട്. വീട്ടിലെ വോട്ടില്‍ ഇത്തവണ 97 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ഏകദേശം 53,000 സര്‍വീസ് വോട്ടുകളാണ് ഇനി കൂട്ടിച്ചേര്ക്കാനുള്ളതെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. അന്തിമ കണക്ക് പ്രസിദ്ധീകരിക്കാന്‍ വൈകിയിട്ടില്ലെന്നും രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കത്ത് നല്‍കിയിരുന്നു. അദ്ദേഹം തന്നെയാണ് കത്ത് നല്കിയ വിവരം സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്.
കേരളത്തിൽ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റല്‍ വോട്ടിംഗ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വെബ്സൈറ്റില്‍ ലഭ്യമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ട് സുതാര്യത ഉറപ്പാക്കാനുള്ള ബാധ്യത ഭരണഘടന സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഉറപ്പാക്കുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിക്കുമെന്ന് കരുതാമെന്നും വി.ഡി സതീശന് പറഞ്ഞിരുന്നു.കേരളത്തില്‍ ഒരു ഘട്ടമായി ഏപ്രില്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെപുറത്തുവന്ന ഏകദേശ പോളിങ് കണക്കുകളില്‍ നിന്ന് തന്നെ ഇക്കുറി കേരളത്തില്‍ പോളിങ് ശതമാനം റെക്കോഡുകള്‍ ഭേദിക്കുമെന്ന് വ്യക്തമായിരുന്നു. കനത്ത പോളിങ് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് മുന്നണികള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. എസ്.ഐ.ആറാണ് കനത്ത പോളിങ്ങിന് പിന്നിലുളള കാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.