കേരളത്തില്‍ നിന്നുള്ള ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റെയില്‍വേ. തിരുവനന്തപുരം നോർത്ത്- എസ് എം വി ടി ബെംഗളൂരു പ്രതിവാര തീവണ്ടി സെപ്റ്റംബർ 28 വരെ നീട്ടി.06555/06556 എന്നിങ്ങനെയാണ് രണ്ട് ഭാഗത്തേയ്ക്കുമുള്ള ട്രെയിനിന്റെ നമ്ബർ. നേരത്തെ ജൂണ്‍ ഒന്ന് വരെയായിരുന്നു ട്രെയിൻ സർവീസ് ഉണ്ടായിരുന്നത്. എന്നാല്‍ അവധിക്കാലത്ത് ഉണ്ടായ കനത്ത തിരക്കും, തുടർന്നങ്ങോട്ടും ഈ തിരക്ക് ഉണ്ടാകുമെന്ന നിഗമനവുമാണ് സർവീസ് നീട്ടാൻ കാരണം.
വെള്ളിയാഴ്ചകളിലാണ് ബെംഗളുരുവില്‍ നിന്ന് ട്രെയിൻ പുറപ്പെടുക. രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെത്തും. തിരിച്ചുള്ള ട്രെയിൻ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴരയ്ക്ക് ബെംഗളുരുവിലെത്തും.
എൻജിനിയര്‍മാരെ കണ്ട് പോലീസാണെന്ന് കരുതി മലയാളി യുവാക്കള്‍ ഇറങ്ങിയോടി; ഫ്‌ളാറ്റില്‍ കഞ്ചാവും MDMA-യും
ബെംഗളൂരുവില്‍ ലഹരിക്കടത്തിലേർപ്പെട്ട മലയാളി സംഘത്തിലെ ഒരാള്‍ പോലീസ് പിടിയില്‍. മൂന്നുപേർ രക്ഷപ്പെട്ടു.പാലക്കാട് സ്വദേശി സച്ചിൻ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്.ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 75 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.ബെംഗളൂരുവിലെ ആനേക്കലിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചുവന്നതെന്ന് ബെംഗളൂരു റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു.
നിർമാണം പൂർത്തിയാകാത്ത പാർപ്പിട സമുച്ചയത്തിലായിരുന്നു ഫ്ലാറ്റ്. വെള്ളിയാഴ്ച രാവിലെ പാർപ്പിട സമുച്ചയത്തിലെ നിർമാണപ്രവൃത്തികള്‍ പരിശോധിക്കാൻ ഏതാനും എൻജിനിയർമാരെത്തിയിരുന്നു. ഇവർ പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച് ലഹരിസംഘം രണ്ടാംനിലയിലെ ഫ്ലാറ്റില്‍നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ സ്റ്റെയർകേസ് വഴി രക്ഷപ്പെട്ടു.
സച്ചിൻ തോമസ് രണ്ടാംനിലയില്‍നിന്നും ചാടി. ഇയാളുടെ കാലിന് പരിക്കേറ്റു. സംശയം തോന്നിയ എൻജിനിയർമാർ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സച്ചിൻ തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വിജയനഗരയിലെ ഹംപിയില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് വില്‍പ്പന നടത്താനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു.