ബെംഗളൂരു: അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം പകുതിയാകും.ഇത് ലക്ഷ്യമിട്ട് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശംനൽകി. പാഠഭാഗങ്ങളുടെ പകുതിവീതമായി കനംകുറഞ്ഞ രണ്ട് പുസ്തകങ്ങളാണ് ലഭിക്കുക.അതോടെ സ്കൂൾ ബാഗിന്റെ ഭാരവും കുറയും. ഒരുസമയം ഒരുപുസ്തകംവീതം സ്കൂളിൽ കൊണ്ടുപോയാൽമതി. കർണാടക സ്കൂൾ പരീക്ഷാ ബോർഡ് ഡയറക്ടർ അധ്യക്ഷനായ സമതിയുടെ ശുപാർശപ്രകാരമാണ് നടപടി.സ്വകാര്യ സ്കൂളുകളിലും ഇത് ബാധകമായിരിക്കും. ഭാരംകുറയ്ക്കാൻ ടെസ്റ്റ് പുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുംമാത്രമേ ബാഗുകളിൽ ഉൾപ്പെടുത്താവൂ എന്ന് നിർദേശംനൽകും. ഓരോ വിഷയത്തിന്റെയും നോട്ടുപുസ്തകങ്ങൾക്കൊപ്പം ഒരു റഫ് നോട്ടും അനുവദിക്കും.
കൊവിഡ് ഭീതിയില്‍ രാജ്യം; അവലോകന യോഗം വിളിച്ച് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച അടിയന്തര യോഗം ഇന്ന്.കൊവിഡ് വകഭേദം ജെഎൻ 1 രാജ്യത്ത് സ്ഥിരീകരിക്കുകയും കേരളം അടക്കം പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയും ശ്വാസകോശ അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാനങ്ങളിലെ സാഹചര്യം യോഗം കൃത്യമായി വിലയിരുത്തും. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ക്രിസ്തുമസ്, ന്യൂയര്‍ ആഘോഷങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത വേണം എന്ന നിര്‍ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.
കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 519 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 115 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്നലെ അത് ഇരട്ടിയിലധികമായി ഉയര്‍ന്നു. രാജ്യമൊട്ടാകെ 24 മണിക്കൂറിനിടെ 614 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. രാജ്യത്ത് നിലവില്‍ 150 ലേറെയാണ് പ്രതിദിന കൊവിഡ് രോഗികള്‍.അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണും ഉപ വകഭേദമായ ജെഎൻ1 ഉം ആണ് കേരളത്തില്‍ പടരുന്നത്. ശ്വാസകോശ രോഗങ്ങളുമായാണ് കൂടുതല്‍ രോഗികളും ആശുപത്രിയില്‍ എത്തുന്നത്. പ്രായമായവരും മറ്റുള്ള അസുഖങ്ങള്‍ ഉള്ളവരും മാസ്കടക്കം മുൻകരുതല്‍ എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന നടത്താൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.