Home കർണാടക വൈദ്യുതി സേവനങ്ങള്‍ വിരല്‍ത്തുമ്പിലാക്കി കര്‍ണാടക; രാജ്യത്ത് ആദ്യമായി ഓട്ടോമേറ്റഡ് ഇലക്‌ട്രിസിറ്റി പോര്‍ട്ടല്‍

വൈദ്യുതി സേവനങ്ങള്‍ വിരല്‍ത്തുമ്പിലാക്കി കര്‍ണാടക; രാജ്യത്ത് ആദ്യമായി ഓട്ടോമേറ്റഡ് ഇലക്‌ട്രിസിറ്റി പോര്‍ട്ടല്‍

ബെംഗളൂരു: ഇനി കർണാടകയില്‍ ആർക്കും സേവനങ്ങള്‍ക്കും പരാതികള്‍ക്കുമായി വൈദ്യുത വകുപ്പിലെ ഉദ്യോഗസ്ഥരെ തേടി നടക്കുകയും ഓഫീസില്‍ കയറിയിറങ്ങുകയും വേണ്ട.സംസ്ഥാനം രാജ്യത്തെ ആദ്യത്തെ ‘ഓട്ടോമേറ്റഡ് ഇലക്‌ട്രിസിറ്റി പോർട്ടല്‍’ അവതരിപ്പിക്കുന്നു. വൈദ്യുതി വിതരണ രംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഈ പദ്ധതിയിലൂടെ കർണാടക ലക്ഷ്യമിടുന്നത്.വൈദ്യുതി സേവനങ്ങളുടെ മുഴുവൻ പ്രക്രിയയും ഡിജിറ്റലാക്കി മാറ്റുകയാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് പുതിയ കണക്ഷൻ എടുക്കുന്നത് മുതല്‍ ബില്ലടയ്ക്കുന്നതും പരാതികള്‍ പരിഹരിക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും ഈ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികള്‍ മുതല്‍ കണക്ഷൻ വിച്ഛേദിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഈ പോർട്ടലിലൂടെ ഓട്ടോമേറ്റ് ചെയ്യും.ഉദ്യോഗസ്ഥരെ നേരിട്ട് കാണാതെ തന്നെ അപേക്ഷകളുടെ നില പരിശോധിക്കാനും അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാനും ഇത് സഹായിക്കും.കർണാടകയിലെ വിവിധ വൈദ്യുതി വിതരണ കമ്പനികളെ ഈ ഒരു പോർട്ടലില്‍ സംയോജിപ്പിക്കും. മീറ്റർ റീഡിംഗ്, ബില്ലിംഗ്, തകരാറുകള്‍ പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കൃത്യമായും ഉപഭോക്താക്കളിലേക്ക് എത്തും.

You may also like

error: Content is protected !!
Join Our WhatsApp Group