കൊച്ചി: എംഡിഎംഎ വില്പന നടത്തുന്നതിനിടെ രണ്ട് ആലപ്പുഴ സ്വദേശികളെ എറണാകുളം എക്സൈസ് പിടികൂടി. തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫി, ആലപ്പുഴ സ്വദേശിനി സരിത എന്നിവരാണ് അറസ്റ്റിലായത്.എക്സൈസിനെ വെട്ടിച്ച് മെന്സ്ട്രല് കപ്പില് പശവച്ച് ഒട്ടിച്ച് സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നത്.ബംഗളൂരുവില് നിന്ന് ലഹരി കൊണ്ടുവരുമ്പോള് കണ്ണൂര് ഇരിട്ടിയില് വച്ച് എക്സൈസ് പരിശോധന നടത്തിയിരുന്നെങ്കിലും സ്വകാര്യഭാഗത്ത് സൂക്ഷിച്ചിരുന്നതിനാല് സരിതയില് നിന്ന് ലഹരി കണ്ടെത്താനായിരുന്നില്ല. അതിനുശേഷമാണ് ഇരുവരും എറണാകുളത്തെത്തി വില്പന ആരംഭിച്ചത്. എന്നാല് രഹസ്യവിവരത്തെ തുടര്ന്ന് എക്സൈസ് ഇന്സ്പെക്ടര് അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജില് പരിശോധന നടത്തുകയും ആദ്യം മുഹമ്മദ് ഷാഫിയെ 65.27 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.വിപുലമായ വില്പനസരിത ആലപ്പുഴയില് വില്പനയ്ക്കായി പോയിരുന്ന സമയം കാത്തുനിന്നാണ് എക്സൈസ് രാത്രിയോടെ ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില് ആലപ്പുഴയിലെ വീടിനുള്ളില് ഒളിപ്പിച്ച 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ആകെ 94.032 ഗ്രാം എംഡിഎംഎയും 17,770 രൂപയും ഇന്റീരിയര് ഡിസൈനറായ ഷാഫിയില് നിന്നും മുന് ഹോം നഴ്സായ സരിതയില് നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്ക്ക് ലഹരി വില്പനയില് പങ്കാളികളായവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.