ബെംഗളൂരു : രാജ്യത്ത് ഈവർഷം അധികമായിഅനുവദിച്ച മെഡിക്കൽ സീറ്റുകളിൽ കൂടുതൽ ലഭിച്ചത് കർണാടകത്തിന്. 1,200 സീറ്റുകളാണ് ഈവർഷം അധികമായി സംസ്ഥാനത്തിന് ലഭിച്ചത്. ഇതോടെ, സംസ്ഥാനത്തെ ആകെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 12,395-ൽനിന്ന് 13,595 ആയി ഉയർന്നു. സ്വകാര്യ മെഡിക്കൽ കോളേജുകളിലേതടക്കമുള്ള സീറ്റുകളുടെ എണ്ണമാണിത്. മറ്റ് എല്ലാ സംസ്ഥാനങ്ങൾക്കുമായി ആകെ 4894 സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
കർണാടകത്തിൽ ആകെ 72 മെഡിക്കൽ കോളേജുകളാണുള്ളത്. ഇതിൽ 16 മെഡിക്കൽ കോളേജുകൾക്കായി 900 സീറ്റുകൾക്കും പുതുതായി മൈസൂരുവിൽ തുടങ്ങിയ മെഡിക്കൽ കോളേജിൽ 100 സീറ്റുകൾക്കും ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം നൽകി. ഇതിനൊപ്പം ഒരു മെഡിക്കൽ കോളേജിൽ മുൻപ് തടഞ്ഞുവെച്ചിരുന്ന 200 സീറ്റുകളിലും പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.
പണ്ടത്തെ പോലെ വീണ്ടും തുടങ്ങിയോ? ബാര്‍ ഉദ്ഘാടനത്തിന് ഷൈന്‍ ടോം ചാക്കോ, താരം പറഞ്ഞത്
ഏറെ വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു നടന് ഷൈന്‍ ടോം ചാക്കോയുടെ സമീപകാല ജീവിതം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കേസും അറസ്റ്റും താരത്തിന്റെ പ്രശസ്തിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.ഇതിനൊപ്പമാണ് ഷൈന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന നടി വിന്‍സിയുടെ ആരോപണവും വന്നത്. തുടര്‍ന്ന് ലഹരി ഉപയോഗത്തില്‍ നിന്നും മോചനം നേടാന്‍ ഷൈന്‍ ഡീ അഡിക്ഷന് സെന്ററില്‍ ചികിത്സയും തേടിയിരുന്നു.എന്നാല്‍ ഇതിനിടെയാണ് അപ്രതീക്ഷിതമായി ഷൈന്‍ ടോം ചാക്കോയുടെ പിതാവ് അന്തരിക്കുന്നത്.
ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമ്ബോള്‍ ഉണ്ടായ വാഹനാപകടത്തിലാണ് പിതാവ് മരിക്കുന്നത്. ലഹരിയില്‍ നിന്ന് മോചിപ്പിച്ച് മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനായി ശ്രമിച്ചുകൊണ്ടിരുന്ന പിതാവിന്റെ വേര്‍പാട് ഷൈന്‍ വലിയ ആഘാതമായിരുന്നു. എന്നാല്‍ പിതാവിന്റെ മരണശേഷമുള്ള ചാനല്‍ അഭിമുഖങ്ങളില്‍ പുതിയൊരു ഷൈനിനെയാണ് പ്രേക്ഷകര്‍ കണ്ടത്.പണ്ട് നല്‍കിയിരുന്ന ചാനല്‍ അഭിമുഖങ്ങളില്‍ അസ്വാഭാവികമായി പെരുമാറിയിരുന്ന ഷൈനില്‍ നിന്ന് വ്യത്യസ്തനായി, പിതാവിന്റെ മരണശേഷം ചോദ്യങ്ങള്‍ക്ക് ഫിലോസഫിക്കലായി മറുപടി നല്കുന്ന താരത്തെയാണ് കണ്ടത്.
ലഹരി പൂര്‍ണമായി ഉപേക്ഷിച്ചതായും തന്റെ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകും എന്നും ഷൈന്‍ പല അഭിമുഖങ്ങളിലും പ്രതികരിച്ചിരുന്നു. വളരെ പക്വതയോടെ, തിരിച്ചറിവുകള്‍ നല്കിയ കാഴ്ചപ്പാടോടെയാണ് ഷൈന്‍ അടുത്തകാലത്ത് നല്കിയ അഭിമുഖങ്ങളില്‍ സംസാരിച്ചത്.ഷൈന്റെ ഈ മാറ്റം പ്രേക്ഷകര്‍ക്കും വലിയ സന്തോഷം പകര്‍ന്നിരുന്നു. ഷൈന്റെ അഭിമുഖങ്ങളെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തെറ്റുകള്‍ തിരുത്താനുള്ള ഷൈന്റെ മനസിനെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ ഷൈന്‍ കിട്ടിയ അഭിനന്ദനങ്ങള്‍ എല്ലാം വിമര്‍ശനങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്.എറണാകുളം കോടനാട് ഒരു ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ ഷൈന്‍ എത്തിയതാണ് ഇപ്പോള്‍ വീണ്ടും വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ബാറില്‍ നിന്നുള്ള പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉദ്ഘാടനത്തിന് എത്തിയ പലര്‍ക്കും ഷൈന്‍ തന്നെയാണ് മദ്യം ഒഴിച്ച് നല്‍കുന്നത്. ഇതില്‍ ഷൈനിന്റെ പെരുമാറ്റമാണ് വിമര്‍ശന വിധേയമായിരിക്കുന്നത്. ഷൈന്‍ പഴയ ശരീരഭാഷയിലേക്ക് തിരിച്ചു പോയതായി പലരും കമന്റ് ബോക്സില്‍ സംശയം പ്രകടിപ്പിക്കുന്നു