ബിഗ് ബോസില്‍ വൈല്‍ഡ് കാർഡ് മത്സരാർഥിയായ നൗഫീനയെ ഷിജിൻ ‘ആർക്കും വേണ്ടാത്ത ആള്‍’ എന്ന് വിളിച്ചെന്നാരോപിച്ച് മൃദുല വിജയ് രംഗത്തെത്തിയിരുന്നു.ഷിജിൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വീക്കെൻഡ് എപ്പിസോഡില്‍ മോഹൻലാല്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ കാണിക്കണം എന്ന ആവശ്യവുമായി മൃദുല വീണ്ടും രംഗത്തെത്തി. എന്നാല്‍ വീഡിയോയില്‍ ഷിജിൻ, നൗഫീനയെക്കുറിച്ച് അത്തരമൊരു പരാമർശം നടത്തുന്നതായി കാണുന്നുമുണ്ടായിരുന്നില്ല. ബിഗ്ബോസ് ആ ദൃശ്യം പുറത്തുവിട്ടതിനു പിന്നാലെ, ഈ വിഷയത്തെ മുൻനിർത്തി മൃദുലക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മത്സരാർത്ഥി ജസീല പർവീണ്‍.”ബിഗ് ബോസ് വീടിനുള്ളില്‍ ഇങ്ങനെയൊരു സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചതിനും ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനും ഏഷ്യാനെറ്റിനോട് ഞാൻ മനസറിഞ്ഞ് നന്ദി പറയുന്നു.
ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് ഈ വ്യക്തിയില്‍ നിന്ന് വ്യക്തിപരമായി എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഒരാളില്‍ നിന്ന് ചില കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ ഞാൻ സത്യത്തില്‍ ഞെട്ടിപ്പോയി. ഇത്രയും വിശ്വസിച്ച ഒരാളില്‍ നിന്ന് ഇങ്ങനെയൊന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും അവരവരുടെ ഗെയിം കളിക്കാം. ഒരാളെ നോമിനേറ്റ് ചെയ്യുന്നതും സ്ട്രാറ്റജികള്‍ മെനയുന്നതും മത്സരിക്കുന്നതുമെല്ലാം ഒരു റിയാലിറ്റി ഷോയുടെ ഭാഗമാണ്. അതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ, അടിസ്ഥാനപരമായി ഒരു ഗെയിമും മനുഷ്യത്വം മറന്നുള്ളതാകരുത്.നോമിനേഷനല്ല, ആ വ്യക്തിയില്‍ നിന്ന് എനിക്കുണ്ടായ അനുഭവവും, ആവ്യക്തിയിലുള്ള വിശ്വാസം കാരണം ഞാൻ മാനസികമായി സ്വാധീനിക്കപ്പെടുകയും മാനിപ്പുലേറ്റ് ചെയ്യപ്പെടുകയും ചെയ്തു എന്ന തിരിച്ചറിവാണ് എന്നെ വിഷമിപ്പിച്ചത്. പല കാര്യങ്ങളും സംഭാഷണങ്ങളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ആ നിമിഷങ്ങളൊക്കെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്റെ അനുഭവങ്ങള്‍ എങ്ങനെ തെളിയിക്കുമെന്ന് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍, ഞാൻ നേരിട്ട് കണ്ട മറ്റു കാര്യങ്ങളും സംഭവങ്ങളും ഇതുപോലെ റെക്കോർഡ് ആയിട്ടുണ്ടാകും എന്നൊരു പ്രതീക്ഷ വരുന്നുണ്ട്. ഈ വ്യക്തി പുറത്തുവരുമ്പോള്‍ എനിക്ക് ചോദിക്കാനും സംസാരിക്കാനും നിരവധി കാര്യങ്ങളുണ്ട്. ഞാൻ വെറുതെ പറയുന്നതല്ല, സ്വന്തം കണ്ണുകൊണ്ട് കാണുകയും കാതുകൊണ്ട് കേള്‍ക്കുകയും ചെയ്ത അനുഭവങ്ങളില്‍ നിന്നാണ് പറയുന്നത്. ഗെയിം കളിക്കണം എന്നത് ശരി തന്നെ. എന്നാല്‍ മറ്റൊരാളുടെ വിശ്വാസം മുതലെടുത്തും വികാരങ്ങള്‍ വെച്ചും കളിക്കരുത്. അതാണ് സ്ട്രാറ്റജിയും ഒരു വൃത്തികെട്ട കളിയും തമ്മിലുള്ള വ്യത്യാസം.ഈ സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ചാനലിന് എന്റെ നന്ദി. ഈ ഗെയിം ഒരു ദിവസം അവസാനിക്കും. പക്ഷേ നമ്മള്‍ മറ്റുള്ളവരോട്, പ്രത്യേകിച്ചും നമ്മളെ വിശ്വസിക്കുന്നവരോട് പെരുമാറുന്ന രീതി ഗെയിമിനേക്കാള്‍ എത്രയോ വലുതാണ്”, എന്ന് ജസീല ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.