Home covid19 ഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

ഇന്നത്തെ കർണാടക / ബംഗളുരു കോവിഡ് അപ്ഡേറ്റ്

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 8,626 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 179 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു

10,949 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2,726 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 3,94,026 പേർക്കാണ്.

കർണാടകയിൽ നിന്നുള്ള രാജ്യ സഭ എം പി അശോക ഗസ്‌തി കോവിഡ് ബാധിച്ചു മരിച്ചു

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,623 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 37 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 41,914 സജീവ കേസുകളാണ് ഉള്ളത്

കോവിഡ് -19 രോഗികൾക്ക് 50% കിടക്കകൾ അനുവദിക്കാത്തതിന് 36 ആശുപത്രികൾക്ക് ബിബിഎംപി കാരണം കാണിക്കൽ നോട്ടീസ് നൽകി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group