Home covid19 കോവിഡ് മാരിയിൽ കിതച്ചു കർണാടക : ഇന്ന് റിപ്പോർട്ട് ചെയ്തത് 2738 കേസുകൾ : മരണ സംഖ്യ 73

കോവിഡ് മാരിയിൽ കിതച്ചു കർണാടക : ഇന്ന് റിപ്പോർട്ട് ചെയ്തത് 2738 കേസുകൾ : മരണ സംഖ്യ 73

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2738 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 73 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . കർണാടകയിൽ ഇതുവരെയായി 757 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്.

സംസ്ഥാനത്തു നിലവിലുള്ള കേസുകളുടെ എണ്ണം 24572 , ഇന്ന് അസുഖം മാറി ആശുപത്രി വിട്ടവർ 839 പേർ. 545 പേർ ഐ.സി.യൂവിലാണ്. ആകെ റിപ്പോർട്ട് ചെയ്തത് 41581 കോവിഡ് പോസിറ്റീവ് കേസുകൾ .

കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1315 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 47 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു

bangalore malayali news portal join whatsapp group for latest update

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കേരളത്തിൽ ഇ​ന്ന് 449 പേ​ര്‍​ക്ക് കോ​വി​ഡ്; 144 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group