Home Featured ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.

by admin

ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണൂർ പേരാവൂരിനടുത്ത പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദ് (20)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്‌ണു ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാർഗട്ട ഫോർട്ടീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.

ആകാശത്തൊട്ടിലില്‍ കുരുങ്ങി; 13കാരിയുടെ മുടി പൂര്‍ണമായും തലയോട്ടിയില്‍ നിന്ന് വേര്‍പ്പെട്ടു

ആകാശത്തൊട്ടിലില്‍ മുടി കുരുങ്ങിയതിനെ തുടർന്ന് യു.പിയിലെ ഖന്നൗജില്‍ 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപ്പെട്ടു.മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടി ചികിത്സയിലാണ്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെണ്‍കുട്ടിയുടെ മുടി യന്ത്രത്തില്‍ കുടുങ്ങി വലിയുകയായിരുന്നു. ഇതോടെ, മുടി മുഴുവനായും തലയോട്ടിയില്‍ നിന്ന് വേർപ്പെട്ട് രക്തം വാർന്നൊഴുകി. ഉടൻ തന്നെ തൊട്ടില്‍ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു. മുടി മുഴുവനായും വേർപ്പെട്ട് യന്ത്രത്തില്‍ കുടുങ്ങിയത് വിഡിയോയില്‍ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി വീണു.

കുട്ടിയെ കുടുംബാംഗങ്ങള്‍ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ലഖ്നോവിലെ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group