ദളിതർ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെതിരേ ഉയർന്ന ജാതിക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് കർണാടകയിലെ മാണ്ഡ്യയില്‍ സംഘർഷാവസ്ഥ.മാണ്ഡ്യയിലെ ഹനാകീരേയിലെ കാലബൈരവേശ്വര ക്ഷേത്ര പരിസരത്താണ് സംഘർഷം. നാളുകളായുള്ള ആവശ്യത്തെത്തുടർന്ന് ജില്ലാഭരണകൂടത്തിന്‍റെ അനുമതിയോടെ ഇന്നലെയാണ് ദളിതർ ക്ഷേത്രത്തില്‍ കന്നത്. ഇതോടെ വൊക്കലിംഗ വിഭാഗക്കാർ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം പുറത്തെത്തിച്ച് പൂജ നടത്തുകയായിരുന്നു. കനത്ത പോലീസ് കാവലാണ് ക്ഷേത്രപരിസരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
കാലപ്പഴക്കത്തെത്തുടർന്ന് ജീർണാവസ്ഥയിലായ ക്ഷേത്രം മൂന്നുവർഷം മുന്പ് പുതുക്കിപ്പണിതിരുന്നു. സമീപനാളുകളിലാണ് ക്ഷേത്രം ദേവസ്വം വകുപ്പ് ഏറ്റെടുത്തത്. ഇതോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാൻ ദളിതർ ശ്രമം തുടങ്ങിയത്. മറുവിഭാഗം എതിർത്തതോടെ ദളിതർ ജില്ലാ ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി രണ്ടുതവണ യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പോലീസ് സുരക്ഷയില്‍ ദളിതർ ക്ഷേത്രത്തില്‍ കടന്നത്.
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യരായി പരിഗണിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യരായി പരിഗണിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍ മാരും വലിയ വിവേചനം അനുഭവിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.സര്‍ക്കാര്‍ സേവനത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അങ്കണവാടി ജീവനക്കാര്‍ അര്‍ഹരാണ്. ഇതിന് ഉചിതമായ നയം സര്‍ക്കാര്‍ സ്വീകരിക്കണം.
കാലങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പോലും നാമമാത്രമായ ഓണറേറിയമാണ് ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഹൈക്കോടതിയുടേതാണെങ്കിലും കേരളത്തിലുള്‍പ്പെടെയുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് ഈ വിധി.