Home Featured ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞ മാതാവിനെ യുവാവ് കൊലപ്പെടുത്തി

ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞ മാതാവിനെ യുവാവ് കൊലപ്പെടുത്തി

by admin

ബംഗളൂരു: ജോലിക്ക് പോകാൻ പറഞ്ഞതിന് മാതാവിനെ കൊലപ്പെടുത്തിയ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.വി. ആയിഷയാണ് (50) കൊല്ലപ്പെട്ടത്.കെ.വി. ഷുഫിയാനാണ് (32) കസ്റ്റഡിയിലുള്ളത്.ആയിഷയുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു.ആയിഷ രണ്ട് കുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.ഷുഫിയാൻ ജോലിക്ക് പോകാത്തതിനാൽ വീട്ടിൽ വഴക്ക് പതിവാണ്.

ബന്ധം തകര്‍ക്കാൻ കാമുകിയെ പിതാവ് യുഎസിലേക്ക് അയച്ചു; യുവാവ് പക തീര്‍ത്തത് വെടിയുതിര്‍ത്ത്, അറസ്റ്റ്

ബന്ധം തകര്‍ക്കാൻ കാമുകിയെ അമേരിക്കയിലേക്ക് അയച്ചതിന് പിതാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍.ഹൈദരാബാദിലാണ് സംഭവം. ബല്‍വീന്ദർ സിംഗ് എന്ന പ്രതി എയർഗണ്‍ ഉപയോഗിച്ചാണ് കാമുകിയുടെ പിതാവിനെ ആക്രമിച്ചത്. ഒരു റൗണ്ട് വെടിവെച്ച ബല്‍വീന്ദറിന്‍റെ ആക്രമണത്തില്‍ കാമുകിയുടെ പിതാവിന്‍റെ വലത് കണ്ണിന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.ഞായറാഴ്ച കാമുകിയും പിതാവും താമസിക്കുന്ന അപ്പാർട്ട്‌മെന്‍റില്‍ എത്തി ബല്‍വീന്ദർ പ്രശ്നമുണ്ടാക്കുകയായിരുന്നു.

തര്‍ക്കം കടുത്തപ്പോഴാണ് എയര്‍ ഗണ്‍ ഉപയോഗിച്ച്‌ ഇയാള്‍ വെടിയുതിര്‍ത്തത്. ബല്‍വീന്ദർ കൈയില്‍ എയർ ഗണ്ണുമായി കെട്ടിട സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വെടിയുതിർത്ത ശേഷം ബല്‍വീന്ദർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സരൂർനഗർ പൊലീസ് സ്റ്റേഷനില്‍ സെക്ഷൻ 109 (കൊലപാതകശ്രമം) കൂടാതെ ബിഎൻഎസിന്‍റെ മറ്റ് വകുപ്പുകളും ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം ബല്‍വീന്ദറിനെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. കാമുകിയുമായുള്ള ബന്ധം തകര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ബല്‍വീന്ദർ തന്‍റെ മകളെ പ്രണയത്തിന്‍റെ പേരില്‍ പീഡിപ്പിക്കുകയായിരുന്നെന്നും ഈ വിഷയത്തില്‍ അടുത്തിടെ താനുമായി വഴക്കിട്ടിരുന്നെന്നും പിതാവിന്‍റെ പരാതിയില്‍ പറയുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group