ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വിശ്വാസികൾക്ക് സൗകര്യമൊരുക്കുന്നതിനായി അഞ്ച് കേന്ദ്രങ്ങളിലായാണ് ഈദ് നമസ്കാര സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിടിഎം ലേയൗട്ട്, ഹെഗ്ഡെ നഗർ, ശിവാജി നഗർ എന്നിവിടങ്ങളിൽ രാവിലെ 7.30-നാണ് ഈദ് നമസ്കാരം നടക്കുക. ഇലക്ട്രോണിക് സിറ്റിയിൽ രാവിലെ 7.45-നും വൈറ്റ്ഫീൽഡിൽ രാവിലെ 8.00-നും നമസ്കാരം ആരംഭിക്കും.ബിടിഎം ലേയൗട്ടിൽ ജനാർധൻ ഗവൺമെന്റ് കന്നഡ സ്കൂളിന് സമീപമുള്ള 9-ാം മെയിൻ റോഡിൽ നടക്കുന്ന നമസ്കാരത്തിന് അശ്റഫ് സലഫി നേതൃത്വം നൽകും. ഹെഗ്ഡെ നഗറിലെ CMA പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നമസ്കാരത്തിന് ജസീൽ നജാത്തി പോത്തുകല്ലും, ശിവാജി നഗറിലെ മദ്റസ എ നിസ്വാൻ സ്കൂളിൽ നടക്കുന്ന നമസ്കാരത്തിന് നിസാർ സ്വലാഹിയും നേതൃത്വം നൽകും. ഇലക്ട്രോണിക് സിറ്റിയിലെ ഷംസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നമസ്കാരത്തിന് അമീൻ അഹമ്മദും, വൈറ്റ്ഫീൽഡിലെ ഖുബ മുസല്ലാഹ് മസ്ജിദിൽ നടക്കുന്ന നമസ്കാരത്തിന് അബ്ദുൽ അഹദ് സലഫിയും നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: +91 99000 01339.