ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തില്‍ എത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘ധീരം’. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.ഇന്ദ്രജിത്തന്റെ കരിയറിലെ തൊണ്ണൂറ്റിയൊമ്പതാം ചിത്രമായെത്തിയ ധീരം ത്രില്ലിംഗ് എലമെന്റുകള്‍ കൊണ്ടും, കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും മികച്ച് നില്‍ക്കുന്നു എന്നായിരുന്നു തിയേറ്ററില്‍ ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. ഡിസംബർ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രൈം വീഡിയോ വഴിയാകും ചിത്രം സ്ട്രീം ചെയ്യുക. ഒടിടി റിലീസ് ഡേറ്റ് ഉടൻ തന്നെ പുറത്തുവരും.

റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോണ്‍, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, ശ്രീജിത്ത് രവി, സജല്‍ സുദർശൻ, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ടി സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നീ സിനിമകള്‍ക്കു ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.പ്രോജക്‌ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കണ്‍ട്രോളർ: ശശി പൊതുവാള്‍, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുണ്‍ കൃഷ്ണ, കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ,കളറിസ്റ്റ്: ലിജു പ്രഭാകർ, 3D ആർട്ടിസ്റ്റ് : ശരത്ത് വിനു, വി.എഫ്.എക്സ്-3D അനിമേഷൻ: ഐഡൻറ് ലാബ്സ്, ടീസർ കട്ട്സ്: വിവേക് മനോഹരൻ, മാർക്കറ്റിംഗ് കണ്‍സള്‍ട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, പബ്ലിസിറ്റി ഡിസൈൻസ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.