Home covid19 രാജ്യത്ത്‌ ഒൻപത് ലക്ഷം രോ​ഗികള്‍; മരണനിരക്ക്‌ 2.64 ശതമാനം‌

രാജ്യത്ത്‌ ഒൻപത് ലക്ഷം രോ​ഗികള്‍; മരണനിരക്ക്‌ 2.64 ശതമാനം‌

by admin

രാജ്യത്ത് കോവിഡ് ബാധിതര് ഒൻപത് ലക്ഷം കടന്നു. രോ​ഗികളില് ഒറ്റ ലക്ഷത്തിന്റെ വര്ധനയുണ്ടായത് വെറും മൂന്ന് ദിവസംകൊണ്ട്. വെള്ളിയാഴ്ചയോടെ രോ​ഗികള് പത്തുലക്ഷം കടന്നേക്കാം. തുടര്ച്ചയായി നാലാംദിനവും മരണം അഞ്ഞൂറിലേറെ. മൂന്ന് ദിവസത്തിനകം രാജ്യത്തെ കോവിഡ് മരണം കാല്‍ ലക്ഷം കടക്കും. അടച്ചിടല്‍ അവസാനിക്കുന്ന മെയ് 31ന് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 8789 രോ​ഗികള്മാത്രം. എന്നാല്, തുടര്ച്ചയായ കഴിഞ്ഞ ആറു ദിവസവും കാല്ലക്ഷത്തിലേറെ രോ​ഗികള് റിപ്പോര്ട്ടുചെയ്തു. അടച്ചിടല് കാലയളവിനേക്കാള്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ജനുവരി 30ന് ആദ്യ കോവിഡ് രോ​ഗി റിപ്പോര്‍ട്ടുചെയ്തശേഷം 117 ദിവസമെടുത്താണ് എണ്ണം ഒരു ലക്ഷമായത്. അഞ്ചുലക്ഷമെത്താന്‍ 39 ദിവസം വേണ്ടിവന്നു. എന്നാല്‍, വെറും രണ്ടാഴ്ച കൊണ്ട് അഞ്ചുലക്ഷത്തില്‍നിന്ന് എട്ടുലക്ഷമായി.

കേന്ദ്രസര്‍ക്കാര്‍ കണക്കുപ്രകാരം 24 മണിക്കൂറില് 28704 രോ​ഗികള്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുപ്രകാരം ഞായറാഴ്ച 29106 രോ​ഗികള്. ഒറ്റദിവസം രോ​ഗികള് 29000 കടക്കുന്നത് ആദ്യം. 24 മണിക്കൂറില്‍ 18850 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര് 5.53 ലക്ഷം. രോഗമുക്തി നിരക്ക് 63.02 ശതമാനം. ചികിത്സയിലുള്ളത് 301609 പേര്. നിലവില്‍ 19 സംസ്ഥാനത്ത് ദേശീയശരാശരിയേക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്കുണ്ട്. മരണനിരക്ക് രാജ്യത്ത് 2.64 ശതമാനം. കേരളത്തില്‍ 0.39 ശതമാനംമാത്രം. ആകെ പരിശോധന 1.18 കോടി.

ബസ് സര്‍വീസ് നിരോധം നീട്ടി തമിഴ്നാട് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് സര്‍വീസ് നിലവില്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജൂലൈ 15 വരെയുണ്ടായിരുന്ന നിരോധം 30 വരെ നീട്ടി. 1.40 ലക്ഷത്തോളം രോഗബാധിതരുള്ള സംസ്ഥാനം രാജ്യത്ത് രോഗവ്യാപനത്തില്‍ രണ്ടാമതാണ്. രണ്ടയിരത്തിനടുത്താണ് മരണം.

bangalore malayali news portal join whatsapp group

ശ്രീനഗറില്‍ വീണ്ടും നിയന്ത്രണം കോവിഡ് വ്യാപനം വര്‍ധിച്ച ശ്രീനഗറില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ 88 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കഴിഞ്ഞയാഴ്ച കോവിഡ് കേസുകള്‍ വര്‍ധിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ കടകളും ചന്തകളും അടപ്പിച്ചു. ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി വിലക്കി.

കര്‍ണാടകയില്‍ രോഗികള്‍ കൂടുന്നു
കര്‍ണാടകയില്‍ രോഗ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാള്‍ ചികിത്സയിലുള്ള രോഗികള്‍ കര്‍ണാടകയിലാണ്. കര്‍ണാടകയില്‍ നിലവില്‍ 22,750 പേരാണ് ചികിത്സയിലുള്ളത്. ഡല്‍ഹിയിലത് 19,155ഉം ഗുജറാത്തില്‍ 10,613ഉം മാത്രമാണ്.

ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക്  രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group