ബെംഗളൂരു: നൈറ്റ് ഡ്രസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി. എണ്പതു ശതമാനത്തിലേറെ പൊള്ളലേറ്റ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കർണാടക ബെലഗാവിയിലെ നന്ദ്ഗഡ് ഗ്രാമത്തിലാണ് സംഭവം.രാത്രി വസ്ത്രം ധരിക്കുന്നതിനെച്ചൊല്ലി കൃഷ്ണ പാട്ടീലും(34) ഭാര്യ മഞ്ജുളയും (32) തമ്മില്‍ തർക്കം പതിവായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മില്‍ തർക്കം രൂക്ഷമായി. സാരിയുടുക്കാൻ കൃഷ്ണ പാട്ടീല്‍ നിർബന്ധിച്ചെങ്കിലും മഞ്ജുള വഴങ്ങിയില്ല.ഇതിന്റെ ദേഷ്യത്തില്‍ മണ്ണെണ്ണയൊഴിച്ച് കൃഷ്ണ പാട്ടീല്‍ ഭാര്യയെ തീ കൊളുത്തുകായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെലഗാവിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ പ്രവേശിപ്പിച്ച മഞ്ജുളയെ വിദഗ്ധ ചികിത്സയ്ക്ക് ഗോവയിലേക്കു മാറ്റിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൃഷ്ണപാട്ടീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.