ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും മഴ പെയ്യുമ്ബോഴും ബെംഗളൂരുവിന് ആശ്വാസമില്ല. നഗരം നിലവില്‍ മഴമേഖലയ്ക്ക് പുറത്താണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.അതെസമയം പതിനാല് ജില്ലകളില്‍ മഴപ്പെയ്ത്ത് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, ധാർവാഡ്, കലബുറഗി, ഗദഗ്, ഹാവേരി, യാദ്ഗിർ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചാമരാജനഗര, മൈസൂരു എന്നീ ജില്ലകളിലാണ് മഴസാധ്യതയുള്ളത്. ഇവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പതിനാലിലധികം ജില്ലകളില്‍ ഇടിവെട്ടി മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്കുന്നുസംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. ധാർവാഡില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 12.6 മില്ലിമീറ്റർവരെ മഴ ലഭിച്ചു. ശിവമൊഗ്ഗയില്‍ 8.8 മില്ലിമീറ്റർ മഴയും ലഭിച്ചു. ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക്, ഹാസൻ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട നേരിയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് പ്രവചനം.മേല്‍പ്പറഞ്ഞ ജില്ലകളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
അതെസമയം തീരദേശ കർണാടകയില്‍ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയ്ക്കാണ് പൊതുവെ സാധ്യത. എങ്കിലും ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും മഴസാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.ഏപ്രില്‍ 26, 27 തീയതികളില്‍ വിജയപുര, ബിദാർ, റായ്ച്ചൂർ, കൊപ്പല്‍, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ മഴയുണ്ടാകാൻ സാധ്യതയുണ്ട്. ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗര തുടങ്ങിയ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ക്രമേണ മഴ ശക്തി പ്രാപിച്ചേക്കും.നിലവില്‍ ബെംഗളൂരുവില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ താപനില 36 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നുണ്ട്. നഗരത്തിലെ കുറഞ്ഞ താപനില 22 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസാണ്. നഗരത്തില്‍ സാധാരണ കാണാറുള്ളതിനെക്കാള് 2 മുതല്‍ 3 വരെ ഡിഗ്രി ഉയർന്ന ചൂടാണ് കാണുന്നത്. ഏപ്രില്‍ 27 വരെ നഗരത്തിലുടനീളം വരണ്ട കാലാവസ്ഥയാണ് നിലനില്‍ക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.ബെംഗളൂരു നഗരത്തില്‍ ഉഷ്ണതരംഗ സമാനമായ കാലാവസ്ഥയാണുള്ളത്. കർണാടകയില്‍ പലയിടത്തും താപനില 40 ഡിഗ്രി പിന്നിട്ടതിനാല്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചു കഴിഞ്ഞു. കലബുറഗിയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ 41.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനിസ. ബിദാറില്‍ 41.6 ഡിഗ്രി സെല്‍ഷ്യസ്, റായ്ച്ചൂരില്‍ 41.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ പോകുന്നു താപനില.