ബെംഗളൂരു : തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലനുഭവപ്പെട്ടത് വ്യാപക ഗതാഗതതടസ്സം. കെങ്കേരി, ആർ.ആർ. നഗർ, ഉത്തരഹള്ളി, നാഗർഭാവി, ബെംഗളൂരു സർവകലാശാല ജ്ഞാനഭാരതി കാന്പസ്, ഉള്ളാൾ, നയന്തനഹള്ളി, കുമ്പളഗോഡു, അഞ്ജനപ്പ ഗാർഡൻ, തനിസാന്ദ്ര, പീനിയ, എം.ജി.റോഡ്, ശേഷാദ്രിപുരം, കല്യാൺ നഗർ, ഹെസരഘട്ട ക്രോസ്, രൂപേന അഗ്രഹാര തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടത്. രാത്രി വൈകിയും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിഞ്ഞില്ല.
അടിപ്പാതകളിൽ വെള്ളം കയറിയതും യാത്രക്കാർക്ക് ദുരിതമായി. രാമനഗര, ചിക്കബെല്ലാപുര തുടങ്ങിയ സമീപ ജില്ലകളിലും തിങ്കളാഴ്ച വൈകീട്ട് ശക്തമായ മഴയാണ് ലഭിച്ചത്.ഓവുചാലുകളുടെ നവീകരണം പൂർത്തിയാകാത്തതാണ് നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൈസൂരു റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓവുചാലുകളിൽനിന്ന് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഇതുവരെപൂർത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ജൂലായിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിയാണിത്.
അതേസമയം, ഞായറാഴ്ച വൈകീട്ടും നഗരത്തിൽ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മാന്യത ടെക്പാർക്കിലും സമീപപ്രദേശങ്ങളിലും വെള്ളം കയറി. കെ.ആർ. പുരയിലെ വിവിധഭാഗങ്ങളിൽ ഓവുചാലുകൾ റോഡിലേക്ക് കവിഞ്ഞൊഴുകി. ഇതിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ടാഗ്ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.മൂന്നു ദിവസംകൂടി നഗരത്തിൽ ശക്തമായമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചാമരാജ നഗർ, കുടക്, ഹാസൻ, മൈസൂരു എന്നീ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
17 കാരിയെ കാറില്‍ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്നാട്ടില്‍ 4 പോലീസുകാര്‍ അറസ്റ്റില്‍
വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പം എത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഡിപ്പിച്ചകേസില്‍ നാലുപോലീസുകാരെ അറസ്റ്റുചെയ്തു.ഇവരെ സര്‍വീസില്‍നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാര്‍, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാര്‍ഥൻ, നാവല്‍പ്പട്ട് സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്ബൂര്‍ ഹൈവേ പട്രോള്‍ സംഘത്തിലെ എസ്. ശങ്കര്‍ രാജപാണ്ഡ്യൻ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരേ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്ബില്‍ കഴിഞ്ഞയാഴ്ചയാണ് പീഡനം നടന്നത്.
19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. സാധാരണ വേഷത്തിലെത്തിയ നാലുപേര്‍ പോലീസാണെന്ന് പരിചയപ്പെടുത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയുമായിരുന്നു. കഞ്ചാവ് ഇടപാടു നടത്തുന്നുവെന്നാരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു. ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മദ്യ ലഹരിയിലായിരുന്ന അക്രമികള്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടത്. സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്.