Home covid19 കർണാടക: സാമ്പിളുകൾ സ്വീകരിക്കാൻ നാല് ജീനോം സീക്വൻസിങ് ലാബുകൾ ഈ ആഴ്ചമുതൽ

കർണാടക: സാമ്പിളുകൾ സ്വീകരിക്കാൻ നാല് ജീനോം സീക്വൻസിങ് ലാബുകൾ ഈ ആഴ്ചമുതൽ

by admin

ബംഗളുരു: ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മൈസൂർ മെഡിക്കൽ കോളേജ്, ബെൽഗാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബൗറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിൽ നാല് ജീനോം സീക്വൻസിങ് ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും, ഈ കേന്ദ്രങ്ങളിൽ ഈയാഴ്ച തന്നെ സാമ്പിളുകൾ സ്വീകരിച്ച് തുടങ്ങുമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.അനിൽകുമാർ പറഞ്ഞു.

*കർണാടക: ഇന്ന് മുതൽ പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും*

കോളേജുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ അയച്ചിട്ടുണ്ടെന്നും ഈയാഴ്ച സാമ്പിളുകൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ SARS-CoV-2 ജീനോം കൺസോർഷ്യയുമായി (INSACOG) മറ്റ് പൊതുജനാരോഗ്യ ലാബുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേസുകൾ വളരെ കുറവായതിനാൽ അവയ്ക്ക് പോലും സാമ്പിളുകൾ ലഭിക്കുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, മെഡിക്കൽ കോളേജുകളിൽ സജ്ജീകരിച്ചിട്ടുള്ള ലാബുകളിൽ ഈ ആഴ്ച അവസാനത്തോടെ സാമ്പിളുകൾ സ്വീകരിച്ച് തുടങ്ങും,” അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group