Home Featured കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു; ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബി.ബി.എം.പി. മേയർ

കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നു; ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബി.ബി.എം.പി. മേയർ

by admin

ബെംഗളൂരു: ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എംപി.). നിലവില്‍ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യം. കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ബെംഗളൂരു നഗരസഭ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. വൈറസ് വ്യാപനം തടയാന്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ പര്യാപ്തമല്ലെന്നും 14 ദിവസത്തെ ലോക്ക്ഡൗണ്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മേയര്‍ ഗൗതം കുമാര്‍ വ്യക്തമാക്കി.

കർണാടകയിൽ ഇന്ന് 3,693 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 115 : ബംഗളൂരുവിൽ മാത്രം 2,208 കോവിഡ് കേസുകൾ ,മരണ സംഖ്യ 75

വൈറസ് വ്യാപനം തടയാന്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ബി.എംപി. കമ്മീഷര്‍ ബി.എച്ച്‌. അനില്‍കുമാര്‍ വ്യക്തമാക്കി. ജൂലൈ 14 മുതല്‍ 23 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് ലോക്ക് ഡൗണ്‍. പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ മരുന്ന്, പലചരക്ക് ഉള്‍പ്പെടെയുള്ള ആവശ്യസേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബെംഗളൂരുവിലാണ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group